മാസ്ക് ധരിക്കാത്ത 111 പേർക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 111 പേർെക്കതിരെയാണ് ഇന്നലെ നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറുകളിൽ അനുവദിച്ചതിലും കൂടുതൽ പേർ യാത്ര ചെയ്ത നിയമലംഘനം ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 2670 പേർക്കെതിരെയും കാറിൽ കൂടുതലാളുകൾ യാത്ര ചെയ്തതിന് 202 പേർക്കെതിരെയുമാണ് നടപടിയെടുത്തത്.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്.
ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്. മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കുേമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയിൽനിന്ന് മുക്തമാകും. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക സമൂഹത്തിെൻറ സുരക്ഷക്ക് വേണ്ടിയാണ്. നിയമലംഘകർക്കെതിെര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മന്ത്രിസഭ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവിധ പരിശോധനകളും ഊർജിതമാക്കുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ പട്രാേളിങ് നടക്കുന്നുണ്ട്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായിട്ടുള്ള പൊലീസ് പട്രാേളിങ്ങും നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും പട്രാേളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കുറ്റക്കാരെ പബ്ലിക് േപ്രാസിക്യൂഷന് കൈമാറുകയാണ് പൊലീസ് ചെയ്യുന്നത്.
കോവിഡ്: ഒരു മരണം കൂടി
ദോഹ: രാജ്യത്ത് ഇന്നലെ 150 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 66 പേർവിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 173 പേരാണ് രോഗമുക്തി നേടിയത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 240 ആയി. നിലവിലുള്ള ആകെ രോഗികൾ 2232 ആണ്. ഇന്നലെ 7140 പേരെയാണ് പരിശോധിച്ചത്. ആകെ 1149684 പേർക്ക് പരിശോധന നടത്തിയപ്പോൾ 140353പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 137881 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 261 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 34 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 27 പേരുമുണ്ട്.

