മാസ്ക് ധരിക്കാത്ത 100 പേർക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 100 പേർെക്കതിരെയാണ് ഇന്നലെ നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറുകളിൽ അനുവദിച്ചതിലും കൂടുതൽ പേർ യാത്ര ചെയ്ത നിയമലംഘനം ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മാസ്ക് ധരിക്കാത്തതിന് ഇതുവരെ 2319 പേർക്കെതിരെയും കാറിൽ കൂടുതലാളുകൾ യാത്ര ചെയ്തതിന് 153 പേർക്കെതിരെയുമാണ് നടപടിയെടുത്തത്. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ, സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക.
കോവിഡ്: പുതിയ രോഗികൾ 255, രോഗമുക്തർ 207
ദോഹ: രാജ്യത്ത് ഇന്നലെ 255 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 207 പേരാണ് രോഗമുക്തി നേടിയത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 239 ആയി. നിലവിലുള്ള ആകെ രോഗികൾ 2504 ആണ്. ഇന്നലെ 10271 പേരെയാണ് പരിശോധിച്ചത്. ആകെ 1120706 പേർക്ക് പരിശോധന നടത്തിയപ്പോൾ 139256 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 136513 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 266 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 40 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള 29 പേരിൽ നാലുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.

