അപെക്സ് സംഘടന ഭാരവാഹികൾക്ക് അനുമോദനം
text_fieldsഫോക് ഖത്തർ നേതൃത്വത്തിൽ എംബസി അപെക്സ് ബോഡി ഭാരവാഹികൾക്ക് സ്വീകരണം നൽകിയപ്പോൾ
ദോഹ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംബസി അപെക്സ് ബോഡി പ്രസിഡന്റുമാരെ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തർ) അനുമോദിച്ചു. മുൻ ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കൊയിലാണ്ടി, അൻവർ ബാബു, രഞ്ജിത്ത് എന്നിവർ സ്വീകരിച്ചു. ഫരീദ് തിക്കോടി, മൻസൂർ അലി, ബാബുരാജ് എന്നിവർ നിയുക്ത ഭാരവാഹികളായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹിമാൻ എന്നിവരെ പൊന്നാട അണിയിച്ചു. ഫോക്ക് പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിപിൻ പുത്തൂർ സ്വാഗതം പറഞ്ഞു.
ഫോക്ക് വനിതാ അംഗം ദിവ്യശ്രീക്ക് യാത്രയയപ്പ് നൽകി. അഡ്വ. രാജശ്രീ സംസാരിച്ചു. സീനത്ത് അഷ്റഫ് ഉപഹാരം നൽകി. സെക്രട്ടറി സിറാജ് നന്ദി പറഞ്ഞു.

