സ്വീകരണം നൽകി
text_fieldsവെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടിക്ക് പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
ദോഹ: ഹ്രസ്വ സന്ദർശനാർഥം ദോഹയിലെത്തിയ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് പി.സി. മുഹമ്മദ് കുട്ടിക്ക് പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് ആരിഫ് വടകര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ, ജില്ല വൈസ് പ്രസിഡന്റുമാരായ റാസിഖ് നാരങ്ങാളി, നൗഷാദ് പാലേരി, സൈനുദ്ദീൻ ചെറുവണ്ണൂർ, സെക്രട്ടറി ബാസിം കൊടപ്പന, ജില്ല കമ്മിറ്റിയംഗങ്ങളായ ഹാമിദ് തങ്ങൾ, ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് ആരിഫ് വടകര ഉപഹാരം കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

