Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെയർഹൗസിൽ അപകടം;...

വെയർഹൗസിൽ അപകടം; മുക്കം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

text_fields
bookmark_border
muhammed
cancel
Listen to this Article

ദോഹ: ​ഖത്തറിലെ ഇൻഡസ്​ട്രിയിൽ ഏരിയയിൽ വെയർ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കോഴിക്കോട്​ മണാശ്ശേരി സ്വദേശി മരണപ്പെട്ടു. മുക്കം മണാശ്ശേരിയിലെ മുത്താലം കിടങ്ങൻതടായിൽ മുഹമ്മദ് (ബാബു-56) ആണ്​ ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്​.

ഭാ​ര്യ: കെട്ടാങ്ങൽ കണ്ടിയിൽ നഫീസ. മ​ക്ക​ൾ: ഷൗക്കത്ത് (സൗദി), ജംഷീറലി (ഖത്തർ), ജുമൈലത്ത് (എൻ.ജി.ഒ കോർട്ടേഴ്സ്), ജംഷീറ (മടവൂർ). മരുമക്കൾ: താജുദ്ദീൻ (എൻ.ജി.ഒ കോർട്ടേഴ്സ്), ഷമീർ (മടവൂർ), ബിസ്‌ന നസ്‌റീൻ (അരീക്കോട്), നസ്‌റീൻ (പാഴൂർ).

ജോലി സ്ഥലത്ത്​ കണ്ടെയ്​നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹമദ്​ മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode nativeAccident
News Summary - Accident: kozhikode native death in qatar
Next Story