അക്കാദമിക് -കായിക മികവ്; എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് പുരസ്കാരം
text_fieldsഅക്കാദമിക് -കായിക മികവിന് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് ലഭിച്ച പുരസ്കാരം ഹമീദ കാദർ
ഏറ്റുവാങ്ങുന്നു
ദോഹ: സ്കൂളിന്റെ അക്കാദമിക് മികവിനും കായിക രംഗത്തെ നേട്ടങ്ങൾക്കും അംഗീകാരവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. 38ാമത് സി.ബി.എസ്.ഇ ഗൾഫ് സഹോദയ പ്രിൻസിപ്പൽമാരുടെ കോൺഫറൻസിലാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് 'അക്കാദമിക് എക്സലൻസ് അവാർഡ്' ലഭിച്ചത്. 2025 ലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സ്ട്രീമിലും ഖത്തർ ടോപ്പർമാരെ സൃഷ്ടിച്ച സ്കൂളിന്റെ പ്രകടനമാണ് പുരസ്കാരത്തിനർഹമാക്കിയത്.
കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ല കലക്ടർ ജി. പ്രിയങ്കയിൽനിന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ പുരസ്കാരം ഏറ്റുവാങ്ങി. 2024-25 വർഷത്തെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ജി.സി.സി തലത്തിലും സ്കൂൾ കൈവരിച്ച മികച്ച വിജയങ്ങൾക്കുള്ള അംഗീകാരമാണ് ഇത്. കൂടാതെ, കായിക രംഗത്തെ മികവിന് 'സ്പെഷ്യൽ സ്പോർട്സ് അവാർഡ്' ലഭിച്ചു. പത്മശ്രീ ജേതാവും പാരാലിമ്പിക് താരവുമായ ദീപ മാലിക് ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. 2025ലെ സി.ബി.എസ്.ഇ നാഷനൽ സ്പോർട്സ് മീറ്റിൽ അത്വിഫ് അബ്ദുല്ലയുടെ മികച്ച നേട്ടവും നാഷനൽ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ സ്കൂൾ പ്രകടിപ്പിച്ച മികവും അടിസ്ഥാനമാക്കിയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

