അബു സംറ അതിർത്തി കടക്കാൻ നടപടിക്രമങ്ങൾ എളുപ്പമാക്കാം; ‘മെട്രാഷ്’ പ്രീ-രജിസ്ട്രേഷനിലൂടെ
text_fieldsദോഹ: സൗദി അതിർത്തി കവാടമായ അബു സംറ വഴിയുള്ള യാത്ര സുഗമമാക്കാൻ ‘മെട്രാഷ്’ ആപ്പിലെ പ്രീ രജിസ്ട്രേഷൻ സംവിധാനം പ്രയോജനപ്പെടുത്താം. ഇതിലൂടെ ഖത്തരി വാഹന ഉടമകളായ സ്വദേശികൾക്കും പ്രവാസികൾക്കും അതിർത്തിയിലെ യാത്രാ നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാം. തിരക്കേറിയ അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും അബു സംറ അതിർത്തിയിലെ തിരക്ക് ഒഴിവാക്കാനും എളുപ്പം അതിർത്തി കടക്കാനും സ്വദേശികൾക്കും താമസക്കാർക്കും പ്രീ-രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഖത്തറിലെ വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനത്തിൽ ഒപ്പം യാത്ര ചെയ്യുന്ന ഡ്രൈവർമാരെയും യാത്രക്കാരായ ജി.സി.സി പൗരന്മാരെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും പ്രീ-രജിസ്ട്രേഷനിലൂടെ ഉൾപ്പെടുത്താൻ സാധിക്കും. വാഹന ഉടമ ഇല്ലെങ്കിൽ പോലും ഈ സംവിധാനം ഉപയോഗിച്ച് യാത്രാ നടപടികൾ മുൻകൂട്ടി ക്രമീകരിക്കാം.
എങ്ങനെ പ്രീ-രജിസ്റ്റർ ചെയ്യാം?
-മെട്രാഷ് ആപ്പ് തുറന്ന് ലോഗിൻ ചെയ്ത ശേഷം ‘ട്രാവൽ’ വിൻഡോ തിരഞ്ഞെടുക്കുക. ഖത്തറിൽ നിന്ന് പുറത്തേക്ക് പോകുന്നവരാണെങ്കിൽ ‘Exit’ എന്നും തിരികെ പ്രവേശിക്കുന്നവരാണെങ്കിൽ ‘Entry’ എന്നതും സെലക്ട് ചെയ്യുക.
-അതിർത്തിയിൽ എത്താൻ പ്രതീക്ഷിക്കുന്ന ദിവസം, സമയം, വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും നൽകിയ ശേഷം യാത്രക്കാരുടെ വിവരങ്ങൾ (ക്യു.ഐ.ഡി അല്ലെങ്കിൽ പാസ്പോർട്ട് നമ്പർ) രേഖപ്പെടുത്തുക.
-രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായാൽ മെട്രാഷ് ആപ്പിൽ കൺഫർമേഷൻ സന്ദേശം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

