70 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടി വരും
text_fieldsപൊതുജനാരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് കഴിഞ്ഞ ദിവസം കോവിഡ്
വാക്സിൻ കുത്തിവെപ്പെടുക്കുന്നു
ദോഹ: ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനും മതിയായ ആളുകളിൽ കോവിഡ്-19നെ പ്രതിരോധിക്കാനാവശ്യമായ ആൻറിബോഡികൾ ഉറപ്പുവരുത്താനും ജനസംഖ്യയുടെ 70 ശതമാനം ആളുകളും കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത്. രാജ്യത്ത് കോവിഡ് വാക്സിൻ ഫസ്റ്റ് ഡോസ് നൽകാൻ ആരംഭിച്ചെങ്കിലും രോഗ പ്രതിരോധം ഉറപ്പുവരുത്തുന്നതിന് എല്ലാവരും സുരക്ഷ മുൻകരുതലുകളും േപ്രാട്ടോകോളും പാലിച്ചിരിക്കണമെന്നും അവർ പറഞ്ഞു. കോവിഡ് വാക്സിൻ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലഭിച്ച തത്സമയ ചോദ്യോത്തരപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വാക്സിനേഷെൻറ സെക്കൻഡ് ഡോസ് കൂടി എടുത്തതിനുശേഷം മാത്രമേ ആവശ്യമായ ആൻറിബോഡികൾ ശരീരത്തിൽ പ്രവർത്തന സജ്ജമാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രാഥമിക ക്ലിനിക്കൽ പരിശോധനകൾപ്രകാരം ഫൈസർ കോവിഡ് വാക്സിൻ എടുത്തതിനു ശേഷം നാലോ അഞ്ചോ മാസങ്ങളായിരിക്കും വാക്സിൻ ഫലം ചെയ്യുക. നിലവിൽ ഇതുസംബന്ധിച്ച് കൃത്യമായ സമയം പറയാൻ പ്രയാസമാണ്. പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. കൂടുതൽ കാലം വാക്സിൻ ഫലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നതായും അവർ അറിയിച്ചു. ഒരു ഡോസ് എടുത്ത ശേഷവും വാക്സിനെടുത്തയാൾക്ക് കോവിഡ് വരാൻ സാധ്യതയുണ്ട്. വാക്സിനെടുത്തശേഷം ആൻറിബോഡി ശരീരത്തിൽ രൂപപ്പെടാൻ സമയമെടുക്കുന്നതിനാലാണിതെന്നും അവർ മറുപടി പറഞ്ഞു. കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച 95 ശതമാനം ആളുകളിലും ആൻറിബോഡികൾ രൂപപ്പെട്ടതായും ഓരോ വ്യക്തിയുടെയും ശരീരവും വ്യത്യസ്തമായാണ് വാക്സിനോട് പ്രതികരിക്കുകയെന്നും അവർ പറഞ്ഞു. വാക്സിൻ എടുത്ത ശേഷവും രോഗം ബാധിക്കുകയാണെങ്കിൽ അതിന് തീവ്രത വളരെ കുറവായിരിക്കും. ഭയപ്പെടാനില്ലെന്നും അവർ വ്യക്തമാക്കി.
ഈയിടെ വാക്സിനെടുത്തവർക്കൊന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശാവഹമായ കാര്യമാണെന്നും അവർ വ്യക്തമാക്കി. രാജ്യത്ത് ഡിസംബർ 23 മുതലാണ് കോവിഡ് വാക്സിൻ കാമ്പയിൻ തുടങ്ങിയത്. പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥിമക ആരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്. അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത്സെൻററുകളാണിവ. 70 വയസ്സിനു മുകളിലുള്ളവർ, ദീർഘകാലരോഗമുള്ള ദീർഘകാലപരിചരണം ആവശ്യമുള്ള മുതിർന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് നിലവിൽ നൽകുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽനിന്ന് അറിയിപ്പ് വരുകയാണ് ചെയ്യുന്നത്. പിന്നീട് അവർ നേരിട്ട് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷ(പി.എച്ച്.സി.സി)െൻറ ഏഴ് ഹെൽത്ത് സെൻററുകളിൽ നേരിെട്ടത്തിയാണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്. ആദ്യ ഷോട്ട് ആദ്യ (ഇഞ്ചക്ഷൻ) നൽകിയതിനുശേഷം 21 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കംവരാതെതന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ചവന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിനു ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വാക്സിൻ ശരീരത്തിൽ കൊറോണ വൈറസിൽനിന്ന് പൂർണമായ പ്രതിരോധശേഷി കൈവരിക്കുക. കുത്തിവെപ്പ് തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിടുേമ്പാഴും വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് വാക്സിനേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അൽ അബ്ദുല്ല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാധാരണ വാക്സിൻ സ്വീകരിക്കുേമ്പാഴുണ്ടാവുന്ന ചെറിയ ചൂടുള്ള പനി, നേരിയ തലവേദന, ക്ഷീണം, കണ്ണ് വേദന എന്നിവ മാത്രമേ ചിലരിലെങ്കിലും ഉള്ളൂ. ഫൈസർ ബയോൻടെക് വാക്സിെൻറ മുൻകാല പരിശോധനകളു െടയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ വാക്സിൻ എടുത്തുകഴിഞ്ഞാൽ ഗുരുതരമായ പാർശ്വഫലങ്ങൾ തീരെ കുറഞ്ഞേ ഉണ്ടാവൂവെന്ന് തെളിഞ്ഞതാണ്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ പറയുന്നു. വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗികവും വിശ്വാസയോഗ്യവുമായ േസ്രാതസ്സുകളെ മാത്രം ആശ്രയിക്കണം. ഇൻറർനെറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വാക്സിൻ സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയോ അറിയണം. ഖത്തറിൽ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് വാക്സിൻ നൽകുന്നത് സൗജന്യമായാണ്. ആദ്യഘട്ടത്തിൽ വാക്സിൻ ആർക്കും നിർബന്ധമാക്കില്ല. എന്നാൽ യാത്രസംബന്ധമായ ആവശ്യങ്ങൾ, സ്റ്റേഡിയങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയ സാഹചര്യങ്ങളിൽ ഒരുപക്ഷേ, വാക്സിൻ നിർബന്ധമാക്കുമെന്നും അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ആദ്യദിവസങ്ങളിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉന്നതവ്യക്തികൾ വാക്സിൻ സ്വീകരിച്ചിരുന്നു. മുൻപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
ആഭ്യന്തരസുരക്ഷ സേനയായ ലഖ്വിയയിലെ ഉദ്യോഗസ്ഥരും അംഗങ്ങളും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കുത്തിവെപ്പെടുത്ത് മാതൃക കാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

