Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ സ്​കൂളുകളിൽ 50...

ഇന്ത്യൻ സ്​കൂളുകളിൽ 50 ശതമാനം കുട്ടികൾ ഹാജർ

text_fields
bookmark_border
ഇന്ത്യൻ സ്​കൂളുകളിൽ 50 ശതമാനം കുട്ടികൾ ഹാജർ
cancel
camera_alt

എം.ഇ.എസ്​ ഇന്ത്യൻ സ്​കൂളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ

ദോഹ: സെപ്റ്റംബർ ഒന്നിന് സ്​കൂളുകൾ വീണ്ടും തുറന്നപ്പോൾ ഇന്ത്യൻ സ്​കൂളുകളിൽ ആദ്യദിനമെത്തിയത് അനുമതി ലഭിച്ച വിദ്യാർഥികളിൽ 50 ശതമാനം വിദ്യാർഥികൾ. കോവിഡ്–19 വ്യാപനത്തെ തുടർന്ന് സ്​കൂളുകൾ അടച്ചുപൂട്ടിയതിന് ശേഷം കഴിഞ്ഞദിവസമാണ് സ്​കൂളുകൾ തുറന്നത്.പ്രതിദിനം 30 ശതമാനം വിദ്യാർഥികളെ മാത്രം ക്ലാസുകളിൽ അനുവദിച്ചാണ് മിശ്ര പാഠ്യ വ്യവസ്​ഥയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തുവിട്ടത്. ക്ലാസുകളിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾ ഒൺലൈൻ ക്ലാസിൽ തുടരണം.

മന്ത്രാലയത്തി​െൻറ നിർദേശമനുസരിച്ച് ഇന്ത്യൻ സ്​കൂളുകളും വിദ്യാർഥികളെ സ്വീകരിക്കാനാവശ്യമായ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. ഇതി​െൻറ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക നിർദേശങ്ങളും സമയക്രമവും നൽകിയിട്ടുണ്ട്.ചില സ്​കൂളുകൾ രക്ഷിതാക്കളോട് വിദ്യാർഥികളെ സ്​കൂളുകളിലെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്​. ടാക്​സി വാഹനങ്ങളെ നിലവിലെ സാഹചര്യത്തിൽ ആശ്രയിക്കുന്നത്​ എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്​. കോവിഡ്​ പൂർണമായും ഇല്ലാതാകുന്നതുവരെ സ്​കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മതിയെന്നാണ്​ ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യ​െപ്പടുന്നത്​. നേരത്തേ 'പെനിൻസുല' പത്രം നടത്തിയ ഓൺലൈൻ സർവേയിലും ഭൂരിഭാഗം രക്ഷിതാക്കളും ഇതേ കാര്യമാണ്​ ഉന്നയിച്ചത്​. കുട്ടികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്​ നടപടികൾ സ്വീകരിക്കേണ്ടതെന്നും രക്ഷിതാക്കൾ പറയുന്നു.

അതേസമയം കർശന നിയന്ത്രണങ്ങളോടെ വിവിധ സ്​കൂളുകൾ തങ്ങളുടെ ഗതാഗത സംവിധാനവും പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടുണ്ട്​. വിദ്യാർഥികൾ സ്​കൂളുകളിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്​കൂൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.ബിർള സ്​കൂളിൽ 50 ശതമാനം വിദ്യാർഥികൾ മാത്രമാണ് ആദ്യ ദിവസമെത്തിയതെന്ന്​ അധികൃതർ പറഞ്ഞു. ഐഡിയൽ ഇന്ത്യൻ സ്​കൂളിലും ആദ്യദിനം അനുമതി നൽകപ്പെട്ടവരിൽ 50 ശതമാനം വിദ്യാർഥികളാണ് ഹാജരായത്​. കുട്ടികൾക്കായി സ്​കൂൾ ഗതാഗത സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും വളരെകുറച്ച് വിദ്യാർഥികൾ മാത്രമാണ് അത് തെരഞ്ഞെടുത്തത്​.

ബിർള സ്​കൂളി​െൻറ മൂന്നു കാമ്പസുകളിലും കൂടുതൽ വിദ്യാർഥികൾ ഹാജരായി. വരും ദിവസങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്​കൂൾ അധികൃതർ വ്യക്തമാക്കി.ഖത്തറിലെ മറ്റ്​ ഇന്ത്യൻ സ്​കൂളുകളും സെപ്റ്റംബർ ഒന്നുമുതൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൻറ പ്രത്യേക നിർദേശ പ്രകാരം ആദ്യ മൂന്ന് ദിവസങ്ങളിൽ കോവിഡ്–19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചുള്ള ബോധവൽകരണത്തിനാണ് സ്​കൂളുകൾ മുൻഗണന നൽകുന്നത്.

2020–21 അധ്യയന വർഷത്തിൽ എല്ലാ സ്​കൂളുകളിലുമായി 3,40,000 വിദ്യാർഥികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലാസുകൾ ആരംഭിച്ചെങ്കിലും ആദ്യ രണ്ടാഴ്ചയിൽ വിദ്യാർഥികളുടെ ഹാജർനില പരിഗണിക്കുകയില്ലെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഇബ്റാഹിം അൽ നുഐമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്ക കുറക്കുന്നതി​െൻറ ഭാഗമായാണ് തീരുമാനം. കുട്ടികൾ മാസ്​ക് ധരിച്ചിട്ടുണ്ടെന്നും അവരുടെ ശരീര താപനില ഉയർന്ന നിലയിലല്ലെന്നും രക്ഷിതാക്കൾ അവരെ സ്​കൂളിൽ വിടുന്നതിന് മുമ്പായി ഉറപ്പുവരുത്തണം.

എല്ലാ സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും വിദ്യാഭ്യാസ മന്ത്രാലയം സ്​കൂളുകളിൽ നടപ്പാക്കിയിട്ടുണ്ട്​. നേരത്തേ തന്നെ അധ്യാപകർക്കും ജീവനക്കാർക്കും കോവിഡ്​ പരിശോധന നടത്തിയിരുന്നു.98 ശതമാനം പേർക്കും കോവിഡ്​ നെഗറ്റിവാണ്​. വിദ്യാർഥികൾക്കിടയിൽ റാൻഡം രീതിയിൽ കോവിഡ്–19 പരിശോധന സെപ്റ്റംബർ മാസം പൂർത്തിയാക്കും.രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ഇതു നടത്തൂ. പരിശോധനക്ക് വിധേയമാക്കുന്നതി​െൻറ മുന്നോടിയായി തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് സമ്മതപത്രത്തിൽ ഒപ്പ് ആവശ്യപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsIndian schoolsgulf newsqatar news
Next Story