Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് അവധിയിൽ അബൂ സമാറ അതിർത്തി വഴി സഞ്ചരിച്ചത് 25,000ത്തോളം പേർ
text_fieldsbookmark_border
ഖത്തർ - സൗദി അതിർത്തിയിലെ അബു സമാറ ചെക്പോസ്റ്റ്
ദോഹ: ഖത്തറും സൗദിയും അതിർത്തി പങ്കിടുന്ന അബു സമാറവഴി ഈദ് അവധിക്കാലത്ത് 25,000ത്തോളം പേർ കടന്നുപോയതായി ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റി. പെരുന്നാൾ അവധിയായിരുന്നു ജൂലൈ 18 മുതൽ 25 വരെയുള്ള ദിനങ്ങളിലെ കണക്കാണ് കസ്റ്റംസ് അധികൃതർ ട്വിറ്ററിൽ പങ്കുവെച്ചത്.
10,117 വാഹനങ്ങളാണ് ഇരുഭാഗത്തേക്കുമായി കടന്നുപോയത്. 5418 വാഹനങ്ങൾ ഖത്തറിലേക്ക് പ്രവേശിച്ചപ്പോൾ, 4699 വാഹനങ്ങൾ സൗദിയിലേക്ക് പോയി. എട്ടു ദിവസത്തിനിടെ ആകെ 26,132 പേരാണ് അതിർത്തി കടന്ന് ഇരുഭാഗത്തേക്കുമായി സഞ്ചരിച്ചത്. 14,004 പേർ ഖത്തറിലേക്ക് വന്നപ്പോൾ, 12,128 പേർ സൗദിയിലേക്ക് പോയി.
Next Story

