എ.ബി.എന്‍ കോര്പറേഷൻ, അഡോർ വെൽഡിങ്സും സംയുക്തമായി സാങ്കേതിക സെമിനാറും കസ്റ്റമർ മീറ്റ് പ്രോഗ്രാമും സംഘടിപ്പിച്ചു
text_fieldsഎ.ബി.എൻ കോർപറേഷനും അഡോർ വെൽഡിങ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച
സാങ്കേതിക സെമിനാറിൽ പ്രതിനിധികൾ എ.ബി.എന്‍ ഗ്രൂപ് ചെയര്മാന് ജെ.കെ. മേനോനൊപ്പം
ദോഹ: ഖത്തറിന്റെ വ്യവസായ മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എ.ബി.എന്‍ കോര്‍പറേഷനും അഡോർ വെൽഡിങ് ലിമിറ്റഡും സംയുക്തമായി സാങ്കേതിക സെമിനാറും കസ്റ്റമർ മീറ്റ് പ്രോഗ്രാമും സംഘടിപ്പിച്ചു. സെപ്റ്റംബർ 26, 27 തീയതികളിലായി അൽ ഖോര്‍, ദോഹ എന്നിവിടങ്ങളിലായി നടന്ന സാങ്കേതിക സെമിനാറിലും ഉപഭോക്തൃ സംഗമത്തിലും നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ഖത്തറിന്റെ വ്യവസായ മേഖലയിൽ ഇരുകമ്പനികളും കഴിഞ്ഞ ഒരു ദശാബ്ദമായി സഹകരിക്കുന്നവരാണ് എ.ബി.എന്നും അഡോറും. പുതിയ തലമുറയിലെ സാങ്കേതിക വിദഗ്ധര്‍ക്ക് ഉൾക്കാഴ്ചയും അവസരങ്ങളും നൽകുന്നതായിരുന്നു രണ്ട് ദിവസത്തെ സെമിനാര്‍.
അഡോറുമായി സഹകരിക്കുന്നതിലും നൂതനമായ വെൽഡിങ് സൊലൂഷനുകളുടെ അറിവ് പങ്കിടൽ അവസരങ്ങളും ഉപയോഗിച്ച് ബിസിനസുകളെ ശാക്തീകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് എ.ബി.എന്‍ ഗ്രൂപ് ചെയര്മാന് ജെ.കെ. മേനോന് പറഞ്ഞു. അഡോര്‍ വെല്‍ഡിങ് ലിമിറ്റഡ് ഇന്റർനാഷനൽ ഓപറേഷൻസ് തലവൻ മുസ്തഫ ഫൈസുല്ലബോയ്, വെൽഡിങ് കൺസ്യൂമബിൾസ് ടെക്നിക്കൽ മാനേജർ നിനാദ് തിഗാലെ, ഇന്റർനാഷനൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആസിം അഹമ്മദ് തുടങ്ങിയവര്‍ വിജ്ഞാനപ്രദമായ സെഷനുകൾ നടത്തി. സെമിനാറിന്റെ ഭാഗമായി അഡോർ വെൽഡിങ് ലിമിറ്റഡ് അവരുടെ അത്യാധുനിക വെൽഡിങ് സൊലൂഷനുകളും, ഉൽപന്നങ്ങളും പ്രദർശിപ്പിച്ചു. എ.ബി.എൻ കോർപറേഷന്റെ സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജിതേഷ് നന്ദി അറിയിച്ചു.