പ്രവാസികൾക്ക് പൂർണ പിന്തുണ–ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
text_fieldsദോഹ: ഖത്തറിലെ വളാഞ്ചേരി പ്രവാസി കൂട്ടായ്മയായ ഫെയ്സ് വളാഞ്ചേരി ഓൺലൈൻ റമദാൻ മീറ്റ് സംഘടിപ്പിച്ചു. സൂം ആപ്പ് ഉപയോഗിച്ച് നടത്തിയ റമദാൻ മീറ്റ് കോട്ടക്കൽ മണ്ഡലം എം എൽ എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാസം വിട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് ഭാവി ജീവിതത്തിൽ നേരിടേണ്ടിവരുന്ന എല്ലാ പ്രതിസന്ധികളിലും കൂടെയുണ്ടാവുമെന്നും പൂർണ്ണ പിന്തുണ ഉറപ്പുനൽകുന്നതായും എം എൽ എ പറഞ്ഞു. ഫേസ് ഖത്തർ പ്രസിഡൻറ് മദനി വളാഞ്ചേരി അധ്യക്ഷത വഹിച്ചു.
ബിസിനസ് കൺസൽട്ടൻറ് ഗിരീഷ് ദാമോദർ ‘കോവിഡാനന്തരം പ്രവാസികളുടെ വെല്ലുവിളികളും സാധ്യതകളും’ വിഷയത്തിൽ ക്ലാസെടുത്തു. നാട്ടിലെത്തുന്നവർ ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ വിശദീകരിച്ചു. ഭാവിയിൽ സംരംഭങ്ങൾ തുടങ്ങനാഗ്രഹിക്കുന്നവർക്കുള്ള മാർനിർദ്ദേശങ്ങളും നൽകി.ജനറൽ സെക്രട്ടറി ഖമറുൽ ഇസ്ലാം സ്വാഗതം പറഞ്ഞു. ഫൈറൂസ് അബൂബക്കർ അതിഥികളെ പരിചയപ്പെടുത്തി. ഷാജി ഹുസൈൻ, ഹബീബ്, സൈഫ് വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.വിവിധ ജി.സി.സി രാജ്യങ്ങളിലെ വളാഞ്ചേരി കൂട്ടായ്മകളുടെ പ്രതിനിധികളായ സമീൽ, യൂനുസ്, റഷീദ്, ഫൈസൽ (യു.എ.ഇ) ഇസ്മായീൽ (ഒമാൻ) വാഹിദ് (ബഹ്റൈൻ), ഷമീർ വളാഞ്ചേരി, എം.എ. മുഹമ്മദലി പി.പി, മുനീർ (കുവൈത്ത്), ജാഫർ നീറ്റുകാട്ടിൽ (സൗദി ) എന്നിവരും പങ്കെടുത്തു. ഷബീർ പാഷ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.