Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​അബ്​ദുല്ല ഹസൻ: ഖത്തർ...

​അബ്​ദുല്ല ഹസൻ: ഖത്തർ പ്രവാസികളുടെ ആദ്യകാല നേതാവ്

text_fields
bookmark_border
​അബ്​ദുല്ല ഹസൻ: ഖത്തർ പ്രവാസികളുടെ ആദ്യകാല നേതാവ്
cancel
camera_alt

2017ൽ ഖത്തറിൽ നടന്ന ചടങ്ങിൽ പ​ങ്കെടുക്കുന്ന കെ. അബ്​ദുല്ല ഹസൻ

ഖത്തർ: നാട്ടിൽ നിര്യാതനായ അബ്​ദുല്ല ഹസൻ ഖത്തറിലെ ആദ്യകാല മലയാളി പ്രവാസികൾക്ക് ദിശാബോധം നൽകുന്നതിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച നേതാവായിരുന്നു. ജാതിമതഭേദമന്യേ മുഴുവൻ പ്രവാസികളുടെയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവരുടെ പ്രശ്നങ്ങൾ ഇവിടെ ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തിയ വ്യക്തിത്വം. ഇന്ത്യൻ ഇസ്​ലാമിക് അസോസിയേഷ​െൻറ രൂപവത്​കരണത്തിൽ പ്രധാന പങ്കുവഹിച്ച അബ്​ദുല്ല ഹസൻ മൂന്നു തവണ അസോസിയേ​െൻറ പ്രസിഡൻറ് ചുമതല വഹിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിെൻറ ഖത്തർ ബ്യൂറോ ചീഫായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 1975-76ലാണ്​ ഖത്തറിലെ മഅ്ഹദുദ്ദീനിയിൽ ഉപരിപഠനത്തിനായാണ് എത്തുന്നത്. 2001 വരെ ദോഹ മുനിസിപ്പാലിറ്റിയിൽ ഉദ്യോഗസ്ഥനായി. ഖത്തറിലെ ജീവിതകാലത്ത് സ്വദേശികളുമായി വിപുലമായ ബന്ധമാണ് അദ്ദേഹം സ്ഥാപിച്ചെടുത്തത്. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്​നങ്ങൾ ഖത്തർ അധികാരികളിൽ എത്തുക്കുന്നതിനും പരിഹാരം കാണുന്നതിനും ഇൗ ബന്ധം ഏറെ സഹായകമായിരുന്നുവെന്ന് പിൽക്കാലത്ത് അദ്ദേഹം തന്നെ അനുസ്മരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇസ്​ലാമിക സംരംഭങ്ങൾക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നതിനും അബ്​ദുല്ല ഹസൻ കെട്ടിപ്പടുത്ത ബന്ധങ്ങൾ കാരണമായി.

ദോഹയിലെ വിവിധ പ്രദേശങ്ങൾക്കു പുറമെ ദീവാൻ അമീരിക്കു സമീപമുള്ള വലിയ പള്ളിയിൽ വർഷങ്ങളോളം അദ്ദേഹം വെളിയാഴ്ച പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഇസ്​ലാമിക് അസോസിയേഷനെ ഖത്തറിലെ പ്രവാസി സംഘടനകളിൽ മുൻനിരയിലെത്തിക്കാൻ അദ്ദേഹത്തിനും ആ കാലത്തു കൂടെയുണ്ടായിരുന്ന ടീമിനും സാധിച്ചത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കുറ്റ്യാടി ഇസ്​ലാമിയ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1959-1967ൽ ശാന്തപുരം ഇസ്​ലാമിയ കോളജിൽ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. തുടർന്ന് ആലപ്പുഴ ഭാഗത്ത് അധ്യാപകനും പ്രസ്ഥാനത്തി​െൻറ മുഴുസമയ പ്രവർത്തകനുമായി. പിന്നീട് പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്​ലാമി കേന്ദ്ര പ്രതിനിധിസഭാംഗമായും കേരള കൂടിയാലോചന സമിതി അംഗമായും പ്രവർത്തിച്ചു. കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്​ലാമിക ദർശനം എന്ന ഗ്രന്ഥത്തി​െൻറ അസിസ്​റ്റൻറ്​ എഡിറ്റർ, ശാന്തപുരം ദഅവാ കോളജ് പ്രിൻസിപ്പൽ, റിസർച്​ സെൻറർ ഡയറക്ടർ, ഐ.പി.എച്ച്. ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇസ്​ലാമിക വിജ്ഞാനകോശം നിർമാണ സമിതി, ശാന്തപുരം അൽജാമിഅ അലുമ്​നി അസോസിയേഷൻ നിർവാഹക സമിതി, ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി എന്നിവയിൽ അംഗമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdullah Hassan The First Leader
News Summary - Abdullah Hassan: Early leader of Qatar Foreigners
Next Story