മിഡിലീസ്റ്റ് റാലി കിരീടവുമായി അബ്ദുൽ അസീസ് കുവാരി
text_fieldsഫിയ മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ് കിരീടം ചൂടിയ അബ്ദുൽ അസീസ് അൽ കുവാരി
സഹതാരത്തിനൊപ്പം
ദോഹ: ഫിയ മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടവുമായി ഖത്തരി ഡ്രൈവർ അബ്ദുൽ അസീസ് അൽ കുവാരി. ഏറ്റവും ഒടുവിലായി നടന്ന സൈപ്രസ് ഇന്റർ നാഷനൽ റാലിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഖത്തരി കാറോട്ടക്കാരനായി അബ്ദുൽ അസീസ് അൽ കുവാരി മിഡിലീസ്റ്റ് റാലിയിലെ ജേതാവായി മാറിയത്. ചാമ്പ്യൻഷിപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും മത്സരമായിരുന്നു സൈപ്രസിലേത്.
ഖത്തറിന്റെ മുൻനിര കാറോട്ടക്കാരൻ നാസർ സാലിഹ് അൽ അതിയ്യയെ ഓവറോൾ പട്ടികയിൽ നാല് പോയന്റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അബ്ദുൽ അസീസ് അൽ കുവാരി ജേതാവായത്. കുവാരിക്ക് 74ഉം നാസർ അതിയ്യക്ക് 70ഉം പോയന്റാണുള്ളത്.
സൈപ്രസിൽ നാസർഅൽ അതിയ്യ ഒന്നാം സ്ഥാനം നേടിയിരുന്നു. മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ് ജയിക്കുന്ന അഞ്ചാമത്തെ ഖത്തരി ഡ്രൈവറാണ് അബ്ദുൽ അസീസ് അൽ കുവാരി.
നേരത്തേ സഈദ് അൽ ഹജരി, ശൈഖ് ഹമദ് ബിൻ ഈദ് ആൽഥാനി, മുസഫർ അൽ മുഹർറഖി, നാസർ അൽ അതിയ്യ എന്നിവരാണ് മിഡിലീസ്റ്റിലെ റാലിയിൽ വിജയം വരിച്ചവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

