അബ്ദുൽ അസീസ് അലി വിസിറ്റ് ഖത്തർ സി.ഇ.ഒ
text_fieldsഅബ്ദുൽ അസീസ് അലി അൽ മവ്ലവി
ദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയുടെ കവാടമായ ‘വിസിറ്റ് ഖത്തർ’ സി.ഇ.ഒ ആയി എൻജി. അബ്ദുൽ അസീസ് അലി അൽ മവ്ലവിയെ നിയമിച്ചു. ഖത്തർ ടൂറിസം ചീഫ് മാർക്കറ്റിങ് ആൻഡ് പ്രമോഷൻ ഓഫിസർ പദവിയിൽനിന്നാണ് ‘വിസിറ്റ് ഖത്തറിന്റെ’ സി.ഇ.ഒ പദവിയിലേക്ക് ഇദ്ദേഹത്തെ നിയമിക്കുന്നത്. ഖത്തറിന്റെ വിനോദ സഞ്ചാരമേഖലയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി പ്രവർത്തിക്കുന്ന ഖത്തർ ടൂറിസം സംവിധാനമാണ് ‘വിസിറ്റ് ഖത്തർ’. ഖത്തർ ടൂറിസം പദവിയിലിരിക്കെ വിവിധ പദ്ധതികളിലൂടെ ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കാനും വൈവിധ്യമാർന്ന പരിപാടികളും മേളകളും ആവിഷ്കരിക്കാനും നടപ്പാക്കാനും അബ്ദുൽ അസീസ് അലിക്ക് കഴിഞ്ഞിരുന്നു.വിസിറ്റ് ഖത്തറിന് പുതിയ ഭരണനിർവഹണ വിഭാഗം രൂപവത്കരിച്ച് ടൂറിസത്തിന്റെ പ്രധാന സംവിധാനമായി വളർത്തിയെടുക്കുന്നതിന്റെ ആദ്യ ചുവടുവെപ്പായാണ് സി.ഇ.ഒയെ നിയമിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

