ഉപേക്ഷിക്കപ്പെട്ട കാബിനുകൾ, ഗാരേജുകൾ എന്നിവ നീക്കംചെയ്തു
text_fieldsദോഹ: അൽ ശമാൽ മുനിസിപ്പാലിറ്റിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ പൊതുയിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കടകൾ, ഗാരേജുകൾ, ബോട്ടുകൾ, കാബിനുകൾ, ട്രെയിലറുകൾ എന്നിവ നീക്കംചെയ്തു. പൊതുയിടങ്ങൾ കൈവശപ്പെടുത്തി, ഉപേക്ഷിക്കപ്പെട്ട എല്ലാ കാബിനുകളിലും ട്രെയിലറുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് നോട്ടീസുകൾ പതിച്ചിരുന്നു. കടകളുടെയും ഗാരേജുകളുടെയും ഉടമകളിൽനിന്ന് അനുകൂലമായ പ്രതികരണമാണുണ്ടായത്.
നഗര ഭംഗിയും പൊതുശുചിത്വം നിലനിർത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്മെന്റിന്റെ ജനറൽ ഇൻസ്പെക്ഷൻ വിഭാഗം മൂന്നാഴ്ച നീണ്ട വിപുലമായ കാമ്പയിനിലാണ് പൊതുയിടങ്ങളിൽനിന്ന് ഉപേക്ഷിക്കപ്പെട്ട ഗാരേജുകൾ നീക്കംചെയ്തത്. ഇതിന്റെ തുടർച്ചയായി 2017ലെ പൊതുശുചിത്വ നിയമം നമ്പർ (18)ഉം അതിന്റെ ഭേദഗതികളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യവസായ മേഖലയിലെ കട ഉടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

