ഉപേക്ഷിക്കപ്പെട്ട കെട്ടിടം പൊളിച്ചുനീക്കി
text_fieldsദോഹ മുനിസിപ്പാലിറ്റിയിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടം പൊളിച്ചുനീക്കുന്നു
ദോഹ: ദോഹ മുനിസിപ്പാലിറ്റിയിലെ ന്യൂ സുലാത്തയിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടം പൊളിച്ചുനീക്കി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ബിൽഡിങ് മെയിന്റനൻസ് ആൻഡ് ഡിമോളിഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഉപേക്ഷിക്കപ്പെട്ട കെട്ടിടം പൊളിച്ചുനീക്കിയത്. പൊതുസുരക്ഷയും നഗരത്തിന്റെ പൊതുവായ രൂപവും നിലനിർത്തുന്നത് ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് കെട്ടിടം കണ്ടെത്തിയത്.
നഗരവും പരിസരവും നവീകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ എട്ട് കെട്ടിടങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ദോഹ മുനിസിപ്പാലിറ്റി പരിധിയിൽ പൊളിച്ചുനീക്കിയിരുന്നു. താമസയോഗ്യമല്ലാത്ത കെട്ടിടങ്ങൾ നീക്കംചെയ്ത് പൊതുജന സുരക്ഷ ഉറപ്പാക്കുക, മലിനീകരണം ഇല്ലാതാക്കുക, നഗര ഭംഗി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

