പൊലീസ് കോളജ് ബിരുദദാന ചടങ്ങിൽ അമീർ പങ്കെടുത്തു
text_fieldsപൊലീസ് കോളജ് ബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കുന്നു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സാക്ഷിയാക്കി പൊലീസ് കോളജ് ആറാമത് ബാച്ച് സേവനപാതയിലേക്ക്. അൽ സൈലിയ പൊലീസ് അക്കാദമിയുടെ ഭാഗമായി പൊലീസ് കോളജിൽ നിന്നുള്ള 107 ബിരുദധാരികളാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ഖത്തർ, ഫലസ്തീൻ, ജോർഡൻ, ഇറാഖ്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബിരുദധാരികളാണ് പരിശീലനം പൂർത്തിയാക്കിയത്. വിശുദ്ധ ഖുർആൻ പാരായണത്തോടെ തുടങ്ങിയ ചടങ്ങിൽ മിലിട്ടറി പരേഡ്, പുതിയ കാഡറ്റുകളുടെ മാർച്ച് എന്നിവക്കും അമീർ സാക്ഷ്യം വഹിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഒമാൻ ആഭ്യന്തര മന്ത്രി സയിദ് ഹമുദ് ബിൻ ഫൈസൽ അൽ ബുസൈദി, ജോർഡൻ ആഭ്യന്തര മന്ത്രി മാസിൻ അബ്ദുല്ല ഹിലാൽ അൽ ഫറായി, ഫലസ്തീൻ ആഭ്യന്തര മന്ത്രി മഹ്മൂദ് ഹബ് അൽ റീഹ്, ലബനാൻ ആഭ്യന്തര മന്ത്രി ബഹാം മവ്ലവി തുടങ്ങിയവർ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പങ്കുചേർന്നു.

