ലുസൈല്‍ നഗരത്തിലെ എ1 റോഡ് തുറന്നു
text_fieldsദോഹ: 10.3 കിലോമീറ്റര്‍ നീളത്തിൽ ലുസൈല്‍ എക്സ്പ്രസ് ഹൈവേ മുതല്‍ അല്‍ഖോര്‍ റോഡ് വരെയുള്ള തെക്കുവടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ലുസൈൽ എ1 റോഡ് ഭാഗികമായി തുറന്നു. കൂടാതെ, നഗ ര കേന്ദ്രത്തില്‍നിന്ന് ലുസൈലിലേക്കുള്ള യാത്രകള്‍ ചുരുക്കാനും പുതിയ റോഡ് സഹായകമാണ്. 1.2 കിലോമീറ്റര്‍ തുരങ്കങ്ങള്‍, 9.6 കിലോമീറ്റര്‍ കാല്‍നട, ബൈക്ക് പാതകള്‍ എന്നിവക്കുപുറമെ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ആധുനിക ശൃംഖലയും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അലി ബിന്‍ ഫഹദ് അല്‍ഷഹ്വാനി, ഗതാഗത സുരക്ഷാവകുപ്പിലെ സഊദ് അബ്ദുല്ല അല്‍ഹമദ്, ലുസൈല്‍ നഗരത്തിെൻറ നിര്‍മാണ ചുമതലയുള്ള ഖത്തരി ദിയാറിെൻറ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലുസൈല്‍ നഗരത്തിനുള്ളിലെ വിവിധ പ്രദേശങ്ങളെ റോഡ് ബന്ധിപ്പിക്കുന്നുണ്ട്.
5800 മരങ്ങളും ഈന്തപ്പനങ്ങളും പദ്ധതിപ്രദേശത്ത് നട്ടുപിടിപ്പിക്കുന്നുണ്ട്. റോഡ് സൗന്ദര്യവത്കരണ പ്രക്രിയ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. പദ്ധതിയില്‍ തനിക്ക്് മതിപ്പുണ്ടെന്ന് അലി ബിന്‍ ഫഹദ് അല്‍ഷഹ്വാനി പറഞ്ഞു. ഖത്തരി ദിയാറിെൻറ പദ്ധതികള്‍ ഖത്തരി സമ്പദ് വ്യവസ്ഥയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.