Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൃശൂർ സ്വദേശിയായ...

തൃശൂർ സ്വദേശിയായ യുവാവ്​ ഖത്തറിൽ മരിച്ചു

text_fields
bookmark_border
തൃശൂർ സ്വദേശിയായ യുവാവ്​ ഖത്തറിൽ മരിച്ചു
cancel

ദോഹ: തൃശൂർ വെങ്കിടങ്ങ്​ സ്വദേശിയായ യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ മരിച്ചു. ​തൊയക്കാവ്​ അമ്പലത്ത്​ വീട്ടിൽ നിയാസ്​ (32) ആണ്​ മരണപ്പെട്ടത്​. വ്യാഴാഴ്​ച വൈകീട്ടാണ്​ നിയാസിന്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുന്നത്​. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭാര്യ ഷഫിയും ആറും മൂന്നും വയസ്സുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്​. 10 വർഷമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ സ്​ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. തൊയക്കാവ്​ നോർത്ത്​ ജുമാമസ്​ജിദ്​ സെക്രട്ടറി അബ്​ദുൽ അസീസാണ്​ പിതാവ്​. മാതാവ്​ നൂർജഹാൻ. സഹോദരങ്ങൾ: നവാസ്​ (ഖത്തർ), നസീമ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death
News Summary - A young man from Thrissur died in Qatar
Next Story