Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാരുണ്യവും അധ്വാനവും...

കാരുണ്യവും അധ്വാനവും ചേരുന്ന തൊഴിലിടം

text_fields
bookmark_border
കാരുണ്യവും അധ്വാനവും ചേരുന്ന തൊഴിലിടം
cancel

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മേ​യ് ദി​നം അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്. ന​ഴ്സി​ങ് കേ​വ​ലം ഒ​രു സേ​വ​ന​മെ​ന്ന​തി​ലു​പ​രി, വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ക​ഠി​ന​മാ​യ ശാ​രീ​രി​ക -മാ​ന​സി​ക അ​ധ്വാ​ന​വും നി​റ​ഞ്ഞ ഒ​രു പ്രൊ​ഫ​ഷ​നാ​ണ്. ഷി​ഫ്റ്റ് ഡ്യൂ​ട്ടി​ക​ളും ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളും വി​ശ്ര​മ​മി​ല്ലാ​ത്ത പ​ക​ലു​ക​ളും ന​ഴ്സു​മാ​രു​ടെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ആ​ശു​പ​ത്രി വ​രാ​ന്ത​ക​ളി​ൽ രോ​ഗി​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ പോ​രാ​ടു​ന്ന ഓ​രോ ന​ഴ്സും ഈ ​ദി​ന​ത്തി​ന്റെ യ​ഥാ​ർ​ത്ഥ അ​വ​കാ​ശി​ക​ളാ​ണ്.

മഞ്ജുഷ സുരേഷ്

എക്സിക്യൂട്ടിവ്

മെംബർ -യൂണീഖ്

ഷി​ഫ്റ്റ് അ​വ​സാ​നി​ക്കു​മ്പോ​ഴും അ​വ​സാ​നി​ക്കാ​ത്തൊ​രു സേ​വ​ന​മാ​ണ​ത്. മേ​യ് ഒ​ന്നി​ന് പ​ല​ർ​ക്കും അ​വ​ധി​യും ആ​ഘോ​ഷ​വു​മു​ണ്ട്. പ​ക്ഷേ ന​ഴ്സു​മാ​ർ​ക്ക് അ​ത് മ​റ്റൊ​രു ഷി​ഫ്റ്റി​ന്റെ ദി​വ​സ​മാ​ണ്. ഐ.​സി.​യു, വാ​ർ​ഡു​ക​ളി​ൽ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളി​ൽ, ജീ​വ​ൻ കാ​ക്കു​ന്ന ഓ​രോ നി​മി​ഷ​ത്തി​ലും മേ​യ് ഒ​ന്ന് അ​വ​ർ​ക്കൊ​രു സാ​ധാ​ര​ണ ജോ​ലി ദി​വ​സ​മാ​ണ്.

കോ​വി​ഡ് പോ​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ൽ സ​മൂ​ഹം ന​ഴ്സു​മാ​രെ കൈ​യ​ടി​ച്ചു സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ, സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ അ​വ​രു​ടെ മാ​ന​സി​ക​ഭാ​ര​വും തൊ​ഴി​ൽ​സു​ര​ക്ഷ​യും പ​ല​പ്പോ​ഴും നി​ശ​ബ്ദ​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു.

നീ​ണ്ട ഷി​ഫ്റ്റു​ക​ൾ, വി​ശ്ര​മം മാ​റ്റി​വെ​ക്കേ​ണ്ടി വ​രു​ന്ന ദി​വ​സ​ങ്ങ​ൾ, കു​ടും​ബ​ത്തി​ൽ നി​ന്ന് അ​ക​ന്നു​ള്ള ജീ​വി​തം -ഇ​വ​യെ​ല്ലാം ന​ഴ്സി​ങ് സേ​വ​ന​ത്തി​ന്റെ കാ​ണ​പ്പെ​ടാ​ത്ത ഭാ​ഗ​ങ്ങ​ളാ​ണ്. ആ​ത്മ​സ​ന്തോ​ഷം വ​ലി​യ പ്ര​തി​ഫ​ല​മാ​ണെ​ങ്കി​ലും അ​തു​മാ​ത്രം മ​തി​യാ​കി​ല്ല. നീ​തി​യും മാ​ന്യ​ത​യും സു​ര​ക്ഷ​യും ഓ​രോ ന​ഴ്സി​ന്റെ​യും അ​വ​കാ​ശ​ങ്ങ​ളാ​ണ്. ന​ഴ്സു​മാ​രെ മ​നു​ഷ്യ​രാ​യി കാ​ണു​ന്ന സ​മൂ​ഹ​ത്തി​ലാ​ണ് ആ​രോ​ഗ്യ​രം​ഗം യ​ഥാ​ർ​ത്ഥ​ത്തി​ൽ ശ​ക്ത​മാ​കു​ക.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന് വൈ​വി​ധ്യ​മാ​ണ്. അ​റ​ബി, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​റു​ദു, മ​ല​യാ​ളം തു​ട​ങ്ങി പ​ല ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രും ദേ​ശ​ക്കാ​രും ഇ​വി​ടെ ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഈ ​ഭാ​ഷാ​സ​മൂ​ഹ​ത്തി​ന്റെ അ​ടി​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഒ​രേ​യൊ​രു വി​കാ​ര​മാ​ണ്: ആ​ശ്വാ​സ​ത്തി​നാ​യു​ള്ള മ​നു​ഷ്യ​ന്റെ വി​ളി. ഭാ​ഷ മാ​റി​യാ​ലും വേ​ദ​ന​യു​ടെ ശ​ബ്ദം എ​ല്ലാ​യി​ട​ത്തും ഒ​രേ​പോ​ലെ​യാ​ണ്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഈ ​ഭാ​ഷാ ത​ട​സ്സം, വി​ത്യ​സ്ത ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന രോ​ഗി​ക​ളും ഡോ​ക്ട​ർ​മാ​രും ത​മ്മി​ൽ ഉ​ണ്ടാ​കാ​റു​ണ്ട്. അ​പ​ക​ട​ങ്ങ​ളി​ലോ അ​പ്ര​തീ​ക്ഷി​ത രോ​ഗാ​വ​സ്ഥ​ക​ളി​ലോ ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ൾ, സ്വ​ന്തം വേ​ദ​ന​യും ഭ​യ​വും ആ​വ​ശ്യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യാ​തെ അ​വ​ർ പ​ല​പ്പോ​ഴും നി​ശ​ബ്ദ​രാ​യി ഒ​തു​ങ്ങി​പ്പോ​കു​ന്നു. ആ​ശ​യ​വി​നി​മ​യം വ​ഴ​ങ്ങാ​ത്ത അ​ത്ത​രം നി​മി​ഷ​ങ്ങ​ളി​ൽ ന​ഴ്‌​സു​മാ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​യി മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ ഇ​ട​നി​ല​ക്കാ​രാ​യി ത​ന്നെ മാ​റു​ന്നു. വാ​ക്കു​ക​ൾ ഒ​ന്നി​ച്ചു​നി​ൽ​ക്കാ​തി​രി​ക്കു​മ്പോ​ൾ അ​ട​യാ​ള​ഭാ​ഷ​യും ആ​ശ്ര​യ​മാ​വു​ന്നു.

ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, ക​ണ്ണു​ക​ളി​ലെ ഭ​യം വാ​യി​ച്ചാ​ണ് ന​ഴ്‌​സു​മാ​ർ രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​ത്. ഡോ​ക്ട​ർ​മാ​രി​ലേ​ക്ക് അ​വ​രു​ടെ വേ​ദ​ന കൃ​ത്യ​മാ​യി എ​ത്തി​ക്കാ​നും, പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സാ​പ്ര​ക്രി​യ​യും അ​വ​ർ​ക്കു ബോ​ധ്യ​പ്പെ​ടു​ന്ന ഭാ​ഷ​യി​ൽ വി​ശ​ദീ​ക​രി​ക്കാ​നും പ​ല​പ്പോ​ഴും മു​ന്നോ​ട്ട് വ​രു​ന്ന​ത് ന​ഴ്‌​സു​മാ​രാ​ണ്.

ഭാ​ഷ അ​റി​യാ​ത്ത​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​രോ ന​ട​പ​ടി​യും പ​ല​പ്പോ​ഴും ഒ​രു ഭീ​തി​യു​ള്ള അ​നു​ഭ​വ​മാ​യി മാ​റു​ന്നു. എ​ന്തി​നാ​ണ് ഇ​ഞ്ച​ക്ഷ​ൻ, എ​ന്തി​നാ​ണ് പ​രി​ശോ​ധ​ന, ചി​കി​ത്സ എ​ത്ര ദി​വ​സ​മെ​ടു​ക്കും ഇ​തൊ​ന്നും മ​ന​സ്സി​ലാ​കാ​തെ അ​വ​ർ ആ​ശ​ങ്ക​യി​ലാ​കു​ന്ന​ത് കാ​ണാ​റു​ണ്ട്. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ന​ഴ്‌​സു​മാ​ർ രോ​ഗിപ​രി​ച​ര​ണ​ത്തി​ന​പ്പു​റം മാ​ന​സി​ക ആ​ശ്വാ​സം ന​ൽ​കു​ന്ന​വ​രാ​യി മാ​റു​ന്നു. ല​ളി​ത​വും ക​രു​ത​ലോ​ടെ​യും കാര്യങ്ങൾ വി​ശ​ദീ​ക​രിച്ച് അ​വ​രു​ടെ ഭ​യം കു​റ​ച്ച്, ചി​കി​ത്സ​യി​ലേ​ക്കു​ള്ള വി​ശ്വാ​സം വ​ള​ർ​ത്തു​ന്ന ഇ​ട​പെ​ട​ലാ​കു​ന്നു, അത് രോഗികൾക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​വുമാ​കു​ന്നു.

ക്ലാ​സ് മു​റി​യി​ലെ സ​ന്തോ​ഷ​ങ്ങ​ൾ

സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം അ​ധ്യാ​പി​ക​യാ​യ ഒ​രാ​ള​ല്ല ഞാ​ൻ, മ​റി​ച്ച് വ​ള​രെ​യേ​റെ ഇ​ഷ്ട​ത്തോ​ടെ ഈ ​ജോ​ലി തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം എ​ന്റെ പ്രി​യ​പ്പെ​ട്ട ഗു​രു​വാ​യി​രു​ന്നു...​എ​ന്റെ അ​മ്മ. അ​മ്മ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. അ​ത് എ​ന്റെ ജീ​വി​ത​ത്തെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി, വി​വി​ധ സ്കൂ​ളു​ക​ളി​ലും ക​രി​ക്കു​ല​ങ്ങ​ളി​ലും ഞാ​ൻ പ​ഠി​പ്പി​ക്കുന്നുണ്ട്. വ്യ​ത്യ​സ്ത ക​ഴി​വു​ക​ളും നൈ​പു​ണ്യ​ങ്ങ​ളു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടു​മു​ട്ടാ​ൻ സാ​ധി​ച്ചു. ഈ ​യാ​ത്ര​യി​ൽ എ​ന്നെ പ​ഠി​പ്പി​ച്ച പ്ര​ധാ​ന പാ​ഠം, മു​മ്പ് വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​തെ​ല്ലാം കേ​ൾ​ക്ക​ണ​മാ​യി​രു​ന്നു, എ​ന്നാ​ൽ ഇ​ന്ന്, അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ കേ​ൾ​ക്കാ​ൻ പ​ഠി​ക്കു​ക​യാ​ണ്. ഇ​ത് ഒ​രു ന​ല്ല മാ​റ്റ​മാ​ണെ​ന്നാണ് ഞാ​ൻ ക​രു​തു​ന്നത്. ഈ ​തി​രി​ച്ച​റി​വ് ഒ​രു അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ ഒ​രു​പാ​ട് വ​ള​രാ​ൻ എ​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

ല​ത കൃ​ഷ്ണ

പ്ര​ധാ​ന​ധ്യാ​പി​ക,

കേം​ബ്രി​ഡ്ജ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ

എ​ന്റെ ക്ഷ​മ​യും ധാ​ര​ണ​ക​ളു​മെ​ല്ലാം മെ​ച്ച​പ്പെ​ടു​ക​യും കു​ട്ടി​ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​നും അ​വ​രെ മ​ന​സ്സി​ലാ​ക്കാ​നും സാ​ധി​ച്ചു. എ​ങ്ങ​നെ​യാ​ണ് എ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ​യി​രി​ക്കു​ന്ന​തെ​ന്ന് പ​ല​പ്പോ​ഴും ആ​ളു​ക​ൾ ചോ​ദി​ക്കാ​റു​ണ്ട്. ഉ​ത്ത​രം ല​ളി​ത​മാ​ണ്, കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ആ​യി​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ ഊ​ർ​ജ​വും വി​കാ​ര​ങ്ങ​ളും എ​ന്നെ​യും ഊ​ർ​ജ്ജ​സ്വ​ല​യാ​ക്കു​ന്നു എ​ന്നു​ള്ള​താ​ണ്. എ​നി​ക്ക് ദേ​ഷ്യം വ​രു​ന്ന, ഞാ​ൻ ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന നി​മി​ഷ​ങ്ങ​ളു​ണ്ട്, പ​ക്ഷേ ഞാ​ൻ അ​തൊ​ന്നും മ​ന​സ്സി​ൽ വെ​ക്കാ​റി​ല്ല. ഒ​രു പു​ഞ്ചി​രി, ഒ​രു ന​ല്ല വാ​ക്ക്, അ​ല്ലെ​ങ്കി​ൽ ഒ​രു ആ​ലിം​ഗ​നം പോ​ലും ആ ​ദേ​ഷ്യം ഇ​ല്ലാ​താ​ക്കാ​ൻ ധാ​രാ​ള​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളെ അ​ടു​ത്ത​റി​യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ന​മു​ക്കി​ട​യി​ലു​ള്ള വി​ശ്വാ​സം വ​ള​രു​ന്നു. ആ ​വി​ശ്വാ​സ​മാ​ണ് വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. എ​നി​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ലം അ​വാ​ർ​ഡു​ക​ളോ അം​ഗീ​കാ​ര​ങ്ങ​ളോ അ​ല്ല, മ​റി​ച്ച് എ​ന്റെ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക​ത്തി​ന്റെ ഏ​തു കോ​ണി​ലാ​ണെ​ങ്കി​ലും എ​ന്നെ ഓ​ർ​മി​ക്കും എ​ന്നു​ള്ള​താ​ണ്.

അ​ധ്യാ​പ​ക​രോ​ട് പ​റ​യാ​നു​ള്ള​ത്, മ​ന​സ്സ് കൊ​ണ്ട് മാ​ത്ര​മ​ല്ല, ഹൃ​ദ​യം കൊ​ണ്ടും പ​ഠി​പ്പി​ക്കു​ക. ക്ലാ​സ് മു​റി​ക​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക. ന​ല്ലൊ​രു കേ​ൾ​വി​ക്കാ​ര​നാ​കു​ക, മ​റ്റു​ള്ള​വ​രെ വി​ല​യി​രു​ത്തു​ന്ന​ത് കു​റ​യ്ക്കു​ക. നി​ങ്ങ​ളു​ടെ മു​ന്നി​ലു​ള്ള ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ഒ​രു ക​ഥ​യു​ണ്ടെ​ന്ന് എ​പ്പോ​ഴും ഓ​ർ​ക്കു​ക പ്രിയപ്പെട്ട കു​ട്ടി​ക​ളോ​ട്, നി​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ക. അ​ധ്യാ​പ​ക​രെ ബ​ഹു​മാ​നി​ക്കു​ക. നി​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ, അഭിപ്രായങ്ങൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രി​ക്ക​ലും ഭ​യ​പ്പെ​ട​രു​ത്, കാ​ര​ണം നി​ങ്ങ​ളു​ടെ ശ​ബ്ദ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

തൊ​ഴി​ൽ അ​വ​കാ​ശ രം​ഗ​ത്ത് മാ​തൃ​ക​യാ​യി ഖ​ത്ത​ർ

മേ​യ് ഒ​ന്ന്, സാ​ർ​വ്വ​ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​നം, തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന മി​ക​ച്ച തൊ​ഴി​ൽ ന​യ​ങ്ങ​ളാ​ണ് ഖ​ത്ത​റി​നെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത്. തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി ആ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ളും ന​യ​ങ്ങ​ളും ന​ട​പ്പിലാക്കു​ന്നു. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ദേ​ശീ​യ വി​ക​സ​ന സ്‌​ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ സു​ര​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്.

അ​ബ്‌​ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി

തൊ​ഴി​ൽ വി​പ​ണി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തും, അ​വ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തും ഖ​ത്ത​രി ഭ​ര​ണ​കൂ​ടം വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. അധികൃതർ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​ക​ൾ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

വേ​ജ് പ്രെ​ട്ട​ക്ഷ​ൻ സി​സ്റ്റം

തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൃ​ത്യ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് നി​യ​മം വ​ന്ന​തോ​ടെ സ​ർ​ക്കാ​റി​ന് ശ​മ്പ​ള വി​ത​ര​ണം ഉ​റ​പ്പ് വ​രു​ത്താ​നും, ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സാ​ധി​ക്കു​ന്നു. മി​നി​മം വേ​ത​നം, തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ന്യ​മാ​യ താ​മ​സ അ​ല​വ​ൻ​സ്, ഓ​വ​ർ​ടൈം അ​ല​വ​ൻ​സ്, ശ​മ്പ​ള​ത്തോ​ടു കൂ​ടി​യ വാ​രാ​ന്ത്യ അ​വ​ധി, മ​റ്റു അ​വ​ധി​ക​ൾ മു​ത​ലാ​യ​വ​യും ലീ​വ് സാ​ല​റി, ഗ്രാ​റ്റി​വി​റ്റി എ​ന്നി​വ​യും ഉ​റ​പ്പ് വ​രു​ത്തു​ന്നു.

തൊ​ഴി​ൽ പ​രാ​തി​ക​ൾ

ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​തി​രി​ക്കു​ക, മ​റ്റു തൊ​ഴി​ൽ ക​രാ​ർ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​ർ​ക്കാ​യി സു​ഹൃ​ത്തു​ക്ക​ൾ​ക്കോ മ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കോ ഓ​ൺ​ലൈ​ൻ വ​ഴി പ​രാ​തി ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. ഇ​ത്ത​രം പ​രാ​തി​ക​ൾ അ​നു​ര​ജ്ഞ​ന ച​ർ​ച്ച​ക​ളി​ലൂ​ടെ​യും നി​യ​മ​പ​ര​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നു. നി​ല​വി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ 80 ശ​ത​മാ​ന​വും അ​നു​ര​ജ്ഞ​ന ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​യ​തും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്.

വ​ർ​ക്കേ​ഴ്സ് ഇ​ൻ​ഷു​റ​ൻ​സ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് ഫ​ണ്ട്

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ശ​മ്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും അ​നു​ര​ഞ്ജ​ന​ത്തി​ലൂ​ടെ​യും കോ​ട​തി​വി​ധി​യി​ലൂ​ടെ​യും ന​ട​പ്പാ​ക്കാ​ൻ പ്ര​യാ​സ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ഫ​ണ്ടാ​ണി​ത്. ഈ ​ഫ​ണ്ട് ഒ​രു പ​രി​ധി​വ​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​ണ്.

സ്പോ​ൺ​സ​ർ​ഷി​പ്പ് മാ​റ്റം

നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന നി​യ​മ​ങ്ങ​ളി​ലെ​ പ്ര​യാ​സ​ങ്ങ​ൾ മാ​റ്റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്പോ​ൺ​സ​ർ​ഷി​പ്പ് മാ​റ്റം വ​ള​രെ എ​ളു​പ്പ​ത്തി​ലാ​യ​ത് പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണ്. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ച്ച് തൊ​ഴി​ൽ​മാ​റ്റം എ​ളു​പ്പ​മാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഏ​റെ പേ​രാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

തൊ​ഴി​ൽ ബോ​ധ​വ​ൽ​ക്ക​രണങ്ങൾ

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, തൊ​ഴി​ല​ട​ങ്ങി​ളി​ലെ സു​ര​ക്ഷ, സൂ​ര്യ​താ​പം, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, മ​നു​ഷ്യാ​വ​കാ​ശം, മ​റ്റു നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളും വ​ർ​ക്കേ​ഴ്സ് ഇ​ൻ​ഷു​റ​ൻ​സ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് ഫ​ണ്ട്, മ​റ്റ് ഏ​ജ​ൻ​സി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന​ത്. തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ കു​റി​ച്ചു അ​വ​ബോ​ധം ന​ൽ​കാ​നാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ ബു​ക്ക് ലെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു വ​രു​ന്നുമുണ്ട്.

കൃ​ത്യ​മാ​യ അ​വ​ബോ​ധ​വും നി​ര​ന്ത​രം സൈ​റ്റ് വി​സി​റ്റു​ക​ളും ന​ട​ത്തി തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സാ​ധി​ച്ച​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. 2025 ൽ 20,935 ​വ​ർ​ക്ക് സൈ​റ്റ് പ​രി​ശോ​ധ​ന​ക​ളും, തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തും മ​റ്റു പ​രി​ശീ​ല​ന സ്ഥ​ല​ങ്ങ​ളി​ലു​മാ​യി 9,693 ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്.

വ്യ​ത്യ​സ്‌​ത രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​ന് പു​റ​മെ, തൊ​ഴി​ലാ​ളി​ലെ സ​ർ​ഗാ​ത്മ​ക -കാ​യി​ക ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും ഏ​റെ പ്രാ​ധാ​ന്യ​പൂ​ർ​വം ന​ട​ത്താ​റു​ണ്ട്. ലോ​ക തൊ​ഴി​ലാ​ളി ദി​നം, ലോ​ക പ്ര​വാ​സി ദി​നം, വ​നി​താ ദി​നം എ​ന്നി​വ​യും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. യു​വ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തും എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:may 1workplaceCompassionhard work
News Summary - A workplace where compassion and hard work meet
Next Story