Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈജിപ്ഷ്യൻ പ്രസിഡന്‍റിന് ഊഷ്മള വരവേൽപ്

text_fields
bookmark_border
ഉപരോധത്തിനുശേഷം ആദ്യമായാണ് പ്രസിഡന്‍റ് അൽ സിസി ഖത്തറിലെത്തുന്നത്
ഈജിപ്ഷ്യൻ പ്രസിഡന്‍റിന് ഊഷ്മള വരവേൽപ്
cancel
camera_alt

ചൊവ്വാഴ്ച ദോഹയിലെത്തിയ ഈജിപ്​ഷ്യൻ പ്രസിഡന്‍റ്​ അബ്​ദുൽ ഫതാഹ്​ അൽ സിസിയെ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സ്വീകരിക്കുന്നു

ദോഹ: നീണ്ട ഇടവേളക്കുശേഷം, സൗഹൃദം ഊഷ്മളമാക്കിയ സായാഹ്നത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്‍റിനെ വരവേറ്റ് ഖത്തർ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ എത്തിയ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സിസിയെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നത സംഘം ഖത്തറിലേക്ക് വരവേറ്റു. 2017ൽ ഈജിപ്തും മൂന്ന് ഗൾഫ് രാഷ്ട്രങ്ങളും ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിനുശേഷം ആദ്യമായാണ് അൽ സിസിയുടെ ദോഹ സന്ദർശനം.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമിരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, ഈജിപ്തിലെ ഖത്തർ അംബാസഡർ സാലിം ബിൻ മുബാറക് അൽ ഷാഫി, ഖത്തറിലെ ഈജിപ്ഷ്യൻ അംബാസഡർ അമീർ അൽ ഷെർബിനി എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് ഖത്തറിലെത്തിയത്. ഈജിപ്തും ഖത്തറും തമ്മിലെ നയതന്ത്ര, ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ വാണിജ്യ ഇടപാടുകൾ, നിക്ഷേപം, ഊർജം, ഭക്ഷ്യസഹകരണം തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A warm welcome to the Egyptian president
Next Story