Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൈനീസ്​ റോക്കറ്റ്​...

ചൈനീസ്​ റോക്കറ്റ്​ പതിക്കൽ; അറബ്​ രാജ്യങ്ങൾക്ക്​ ഭീഷണിയില്ല

text_fields
bookmark_border
chinese
cancel
camera_alt

ഏപ്രിൽ 28ന്​​ ചൈനയുടെ ബഹിരാകാശ​ സ്​റ്റേഷനിൽ നിന്ന്​ ലോങ്​ മാർച്ച് 5B റോക്കറ്റ്​ വിക്ഷേപിക്കുന്നു

ദോഹ: ചൈനയുടെ റോക്കറ്റിൻെറ അവശിഷ്​ടങ്ങൾ പതിക്കൽ ഭീഷണിയിൽ നിന്ന്​ ഖത്തർ അടക്കമുള്ള അറബ്​ രാജ്യങ്ങൾ സുരക്ഷിതം. അന്താരാഷ്​ട്ര ജ്യോതിശാസ്​ത്ര കേന്ദ്രം പുറത്തിറക്കിയ പുതിയ സാറ്റലൈറ്റ്​ റീ എൻട്രി മാപ്പിൻെറ അടിസ്​ ഥാനത്തിലാണ്​ വിവരം. ഏപ്രിൽ 28നാണ്​ ചൈനയുടെ ബഹിരാകാശ​ സ്​റ്റേഷനിൽ നിന്ന്​ ലോങ്​ മാർച്ച് 5B റോക്കറ്റ്​ വിക്ഷേപിച്ചത്​. ചൈനയുടെ സ്വപ്​നപദ്ധതിയായ ലാർജ്​ മൊഡ്യൂലർ സ്​പേസ്​ സ്​റ്റേഷൻെറ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29നാണ്​ റോക്കറ്റ്​ ഭ്രമണപഥത്തിൽ എത്തിച്ചത്​.

തിരിച്ചിറക്കത്തിലാണ്​ റോക്കറ്റിൻെറ നിയന്ത്രണം നഷ്​ടമായത്​. 18000 കിലോഭാരമുള്ള റോക്കറ്റിൻെറ ഭാഗമാണ്​ ഭൂമിയിൽ പതിക്കാനൊരുങ്ങുന്നത്​. ലോകത്തിൻെറ ഏത്​ ഭാഗത്തും ഞായറാഴ്​ച്ച എട്ട്​ മണിക്കൂറിനിടെ റോക്കറ്റിൻെറ അവശിഷ്​ടങ്ങൾ പതിക്കാനാണ്​ ഏറ്റവും ഒടുവിലത്തെ പ്രവചനമെന്ന്​ യു.എസ്​. എയറോസ്​പേസ്​ കോർപറേഷൻ പറയുന്നു. ഒരു പക്ഷേ ഇത്​ കടലിൽ പതിച്ചില്ലെങ്കിൽ വൻനാശനഷ്​ടങ്ങൾ ഉണ്ടാകുമെന്നാണ്​ ആശങ്ക. പുതിയ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​, യു.എ.ഇ, ലെബനാൻ, യെമൻ എന്നീ രാജ്യങ്ങൾ ചൈനീസ്​ റോക്കറ്റ്​ വീഴ്​ചയുടെ പ്രശ്​നങ്ങളിൽ നിന്ന്​ മുക്​തമായിരിക്കും.

എന്നാൽ റോക്കറ്റ്​ അവശി​ഷ്​ട​ങ്ങൾ അറബ്​ലോകത്തിൻെറ മുകളിലൂടെ ശനിയാഴ്​ച രാത്രി കടന്നുപോകും. വൈകുന്നേരം 6.30നായിരിക്കും ഇത്​ ആദ്യം അറേബ്യൻ ഗൾഫിൽ സംഭവിക്കുക. പിന്നീട്​ രാത്രി 8.03ന്​ ഈജിപ്​തിന്​ മുകളിലൂടെയും കടന്നുപോകും. മൂന്നാമതും നാലാമതുമായി രാത്രി 9.30നും 11 മണിക്കും വടക്കുപടിഞ്ഞാറൻ ആഫ്രിക്കക്ക്​ മുകളിലൂടെയും ഇത്​ സംഭവിക്കും. എന്നാൽ ഇത്​ ഈ രാജ്യങ്ങളിൽ അപകടകരമാകില്ലെന്നും അന്താരാഷ്​ട്ര ജ്യോതിശാസ്​ത്ര കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം റോക്കറ്റിൻെറ അവശിഷ്​ടങ്ങൾ ഭൂമിയിൽ പതിക്കുന്നതിന്​ മുമ്പ്​ തന്നെ കത്തിത്തീരുമെന്നും ഇതിനാൽ അപകടമുണ്ടാകാൻ സാധ്യത ഇല്ലെന്നുമാണ്​ ചൈനയുടെ വിദേശകാര്യമന്ത്രാലയം പറയുന്നത്​. റോക്കറ്റിൻെറ നിയന്ത്രിക്കാനാവാത്ത വീഴ്​ചയുടെ സാധ്യത യു.എസ്​ സ്​പേസ്​ കമാൻറ്​ കണ്ടെത്തിയെന്ന യു.എസ്​ മിലിട്ടറിയുടെ ​ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ ചൈനയുടെ വിശദീകരണം.

0419 ജി.എം.ടി സമയക്രമത്തിലുള്ള ലോകത്തിൻെറ ഭാഗങ്ങളിൽ ഞായറാഴ്​ച എട്ട്​ മണിക്കൂറിനിടെ റോക്കറ്റിൻെറ അവശിഷ്​ടങ്ങൾ പതിക്കാനാണ്​ കൂടുതൽ സാധ്യത.സെൻറർ ഫോർ ഓർബിറ്റൽ​ റീ എൻട്രി ആൻറ്​ ഡെബ്​രിസ്​ സ്​റ്റഡീസ്​ (സി.ഒ.ആർ.ഡി.എസ്​) റിപ്പോർട്ടുകൾ പ്രകാരം ന്യൂസിലാൻറിൻെറ വടക്കൻ ദ്വീപിന്​ അടുത്തായിരിക്കും റോക്കറ്റി​െൻറ അവിശ്​ഷ്​ടങ്ങൾ പതിക്കുക. എന്നാൽ ഇവയുടെ വരവിൻെറ പാതയിലുള്ള ലോകത്തിൻെറ ഏത്​ ഭാഗത്തെയും പ്രദേശങ്ങൾക്ക്​ നാശമുണ്ടാകാനും സാധ്യതയുണ്ട്​. ഭ്രമണപഥത്തിലേക്കുള്ള വരവും പോക്കും, റോക്കറ്റുകൾ അടക്കമുള്ളവയുടെ അവശിഷ്​ടങ്ങൾ പതിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രമാണ്​ സി.ഒ.ആർ.ഡി.എസ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsChinese Rocket
Next Story