Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ കാലത്ത്​ ഒരു...

കോവിഡ്​ കാലത്ത്​ ഒരു സ്​കൂൾ യാത്ര

text_fields
bookmark_border
കോവിഡ്​ കാലത്ത്​ ഒരു സ്​കൂൾ യാത്ര
cancel
camera_alt

സ്​കൂളിലെത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയു​െമല്ലാം തെർമൽ സ്​കാനിങ്ങിന്​ വിധേയരാക്കിയ ശേഷം മാത്രമാണ്​ അകത്തേക്ക്​ കടത്തിവിടുന്നത്​. ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്​കൂളിൽനിന്നുള്ള കാഴ്​ച

ദോഹ: സ്​കൂളുകൾ എല്ലാവരുടെയും ഓർമയിലെ ആഘോഷകാലമാണ്​. പഠനവും അധ്യാപകരും സുഹൃത്തുക്കളും കളിയും ബഹളങ്ങളുമായി നൂറ്​ ഓർമകൾ പൂക്കുന്ന ഇടം. എന്നാൽ, കോവിഡ്​ കാലത്തെ സ്​കൂൾ അനുഭവം വേറിട്ടതാണ്​. ഒരുപാട്​ പുതുമകളും കരുതലുകളുമുള്ള സ്​കൂൾ കാലം. കോവിഡ്​ മഹാമാരിയെ പിടിച്ചുകെട്ടി സ്​കൂളുകൾ സജീവമായി തുടങ്ങുകയാണിപ്പോൾ. വിവിധ ഗൾഫ്​ രാജ്യങ്ങളും ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിലും സ്​കൂൾ അധ്യയനങ്ങൾ തുടങ്ങി. ഖത്തറിൽ കഴിഞ്ഞ അധ്യയനവർഷം പകുതിയോടെ സ്​കൂളുകളിൽ ക്ലാസ്​ തുടങ്ങിയിരുന്നു. ​െബ്ലൻഡിഡ്​ സംവിധാനത്തിൽ 30 ശതമാനം കുട്ടികൾക്ക്​ പ്രവേശനം നൽകി നിയന്ത്രണങ്ങളോടെയായിരുന്നു പഠനം. എന്നാൽ, ഈ വർഷം കുട്ടികൾക്കും കോവിഡ്​ വാക്​സിൻ നൽകി ആത്​മവിശ്വാസത്തോടെയാണ്​ സ്​കൂളുകൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്​. ഓൺലൈൻ-ഓഫ്​ ലൈൻ ആയി നടക്കുന്ന ക്ലാസുകളിലേക്ക്​ 50 ശതമാനം വിദ്യാർഥികൾക്ക്​ പ്രവേശനം നൽകി ക്ലാസുകൾ തുടങ്ങി. മഹാമാരിക്കാലത്തെ സ്​കൂൾ അനുഭവങ്ങളിലേക്ക്​ വായനക്കാർക്കും ഒരു യാത്ര പോകാം...

ദോഹ വുഖൈറിലെ പേൾ മോഡേൺ സ്​കൂളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെ ഏഴിനു മു​േമ്പതന്നെ കുട്ടികളെ വരവേൽക്കാനായി സ്​കൂൾ സജ്ജം. കളിസ്ഥലങ്ങളും ബഹുനില കെട്ടിടങ്ങളുമായി വിശാലമായ കോമ്പൗണ്ട്​ ഗേറ്റുകൾ മലർക്കെ തുറന്ന്​ കുട്ടികളെ കാത്തിരിക്കുന്നു. സ്​കൂൾ കെട്ടിടത്തിലേക്കുള്ള കവാടത്തിൽ തെർമൽ സ്​കാനറുമായി സെക്യൂരിറ്റി ജീവനക്കാരനുണ്ട്​. ഒരുക്കങ്ങൾ വിലയിരുത്തിക്കൊണ്ട് അഡ്​മിനിസ്​ട്രേഷൻ മാനേജർ ജോയ്​ ഫെർണാണ്ടസി​ന്‍റെ നേതൃത്വത്തിലുള്ള​ സ്​കൂൾ ജീവനക്കാരും രാവിലെയുണ്ട്​. 7.30ന്​ ആരംഭിക്കുന്ന ക്ലാസിനായി അരമണിക്കൂർ മുമ്പുതന്നെ കുട്ടികൾ എത്തിത്തുടങ്ങുന്നു. 26 പേർക്ക്​ ഇരിക്കാവുന്ന സ്​കൂൾ ബസിൽ 13 പേർ മാത്രമാണുള്ളത്​. കുട്ടികളെ രക്ഷിതാക്കൾതന്നെ വാഹനത്തിൽ എത്തിക്കുകയും ചെയ്യുന്നു. സ്​കൂൾ കവാടത്തിൽ വെച്ചുതന്നെ തെർമൻ സ്​കാനിങ്ങിന്​ വിധേയരാക്കിയാണ്​ കുട്ടികളെ കടത്തിവിടുന്നത്​. രക്ഷിതാക്കൾക്ക്​ അകത്തേക്ക്​ പ്രവേശനമില്ല. തിരക്കൊഴിവാക്കാനും പ്രത്യേക ക്രമീകരണങ്ങൾ. കോമ്പൗണ്ടിനുള്ളിൽ കടന്നാൽ, കുട്ടികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കാനായി അധ്യാപകരുടെയും സ്​കൂൾ ജീവനക്കാരുടെയും പ്രത്യേക ശ്രദ്ധയുമുണ്ട്​.

ഓരോ ക്ലാസ്​മുറികളിലും സാ​നിറ്റൈസർ സജ്ജീകരിച്ചിട്ടുണ്ട്​. കൈകൾ അണുമുക്തമാക്കിയ ശേഷം മാത്രം വിദ്യാർഥികൾ ഇരിപ്പിടത്തിലേക്ക്​. ഒരു ക്ലാസിൽ പരമാവധി 15 പേർ. ആ​െക ​ശേഷിയുടെ 50 ശതമാനം മാത്രം. ഒരു കുട്ടിക്ക്​ ഒരു കസേരയും ടേബിളും എന്ന നിലയിൽ ക്രമീകരണം. പരസ്​പരം ഒന്നര മീറ്റർ അകലം. ശേഷിച്ച 15 പേർ ഓൺലൈനിലൂടെ ക്ലാസിൽ ഹാജരാവുന്നു. മൈക്രോസോഫ്​റ്റ്​ ടീംസ്​ വഴിയാണ്​ ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്​. ക്ലാസ്​മുറിയിലുള്ള വിദ്യാർഥിയോടും ഓൺലൈനിലിരിക്കുന്ന വിദ്യാർഥിയോടും മാറിമാറി ചോദ്യങ്ങൾ ചോദിച്ച്​ ക്ലാസുകൾ പുരോഗമിക്കുന്നു. ഓരോ പിരിയഡും 45 മിനിറ്റ്​ ദൈർഘ്യം. 8.35 മുതൽ ഒമ്പത്​ വരെ ഇടവേള. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മാത്രം കഴിക്കാം. ഈ സമയങ്ങളിൽ കുട്ടികൾ ഇടകലരാതിരിക്കാനും സാമൂഹിക അകലം പാലിക്കുന്നത്​ ഉറപ്പുവരുത്താനും അധ്യാപകരുടെ പ്രത്യേക നിരീക്ഷണമുണ്ട്​. രാവിലെ ക്ലാസിലേക്ക്​ പ്രവേശിച്ചാൽ ഇരിപ്പിടം മാത്രം ലോകം. ഇടവേളക്കു ശേഷം വീണ്ടും പഠനത്തിരക്കിലേക്ക്​. ഉച്ച 1.30ഓടെ ഒരു ദിവസത്തെ സ്​കൂൾ പഠനം അവസാനിക്കുന്നു. ബയോ സുരക്ഷാ ബബ്​ളിനുള്ളിൽതന്നെ കുട്ടികളുടെ വരവും പോക്കും.

പഠനം സുരക്ഷിതം

ആരോഗ്യ മന്ത്രാലയത്തി​ന്‍റെ മേൽനോട്ടത്തിലാണ്​ ഓരോ സ്​കൂളുകളും പ്രവർത്തിക്കുന്നത്​. അധ്യാപകരും ജീവനക്കാരു​ം സമ്പൂർണ വാക്​സിനേറ്റഡ്​. ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്​ അനുസരിച്ച്​ സ്​കൂളിൽ അധ്യാപകർക്കായി കോവിഡ്​ പരിശോധന നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി നഴ്​സി​ന്‍റെ സേവനം മുഴുവൻ സമയവുമുണ്ട്​. ശാരീരിക അസ്വാസ്​ഥ്യങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടിക​ളെ മാറ്റാനായി സ്​കൂളുകളിലെല്ലാം പ്രത്യേക ഐസൊലേഷൻ മുറികൾ സജ്ജീകരിച്ചിരിക്കുന്നു.



മഞ്​ജരി റെക്രിവാൾ

(പ്രിൻസിപ്പൽ, പേൾ മോഡേൺ സ്​കൂൾ)



'വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തി​ന്‍റെയും പൊതുജനാരോഗ്യ മന്ത്രാലയത്തി​ന്‍റെയും നിർദേശങ്ങൾ അനുസരിച്ചാണ്​ സ്​കൂൾ പ്രവർത്തിക്കുന്നത്​. ​

െബ്ലൻഡഡ്​ ലേണിങ്​ സംവിധാനത്തിൽ 50 ശതമാനം ശേഷിയോടെയാണ്​ ക്ലാസുകൾ. സാമൂഹിക അകലം പാലിക്കാനും പ്രോ​ട്ടോകോൾ സുഖമമായി നടപ്പാക്കാനും ഇത്​ സഹായിക്കുന്നു. പരിശീലനം ലഭിച്ച അധ്യാപകർ, നഴ്​സിങ്​ സ്​റ്റാഫ്​, ഐസൊലേഷൻ മുറി തുടങ്ങിയ സൗകര്യങ്ങളുണ്ട്​. കുട്ടികൾ സ്​കൂളിൽ വരു​േമ്പാഴും ക്ലാസിലിരിക്കു​േമ്പാഴും വീട്ടിലേക്ക്​ മടങ്ങു​േമ്പാഴുമെല്ലാം കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കുന്നു. 12ന്​ വയസ്സിന്​ മുകളിലുള്ള വിദ്യാർഥികളിൽ വലിയൊരു ശതമാനം കോവിഡ്​ വാക്​സിൻ എടുത്തു കഴിഞ്ഞു.

എല്ലാ അധ്യാപകരും ജീവനക്കാരും ഏപ്രിൽ-മേയ്​ മാസത്തോടെതന്നെ വാക്​സിനേറ്റഡായി. മുൻവർഷത്തേക്കാൾ, രക്ഷിതാക്കൾ കുട്ടികളെ സ്​കൂളിൽ അയക്കാൻ താൽപര്യപ്പെടുന്നുണ്ട്​. കോവിഡെല്ലാം മാറി, എല്ലാ വിദ്യാർഥികളും സ്​കൂളിലെത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്​ ഞങ്ങൾ'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid period
News Summary - A school trip during the Covid period
Next Story