ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ കുട്ടികൾക്കായി റൂബിക്സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു
text_fieldsഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ കുട്ടികൾക്കായി സംഘടിപ്പിച്ച റൂബിക്സ് ക്യൂബ് മത്സരത്തിലെ
വിജയികൾക്ക് സമ്മാനം നൽകിയപ്പോൾ
ദോഹ: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ദാൻ മാൾ, വുകൈർ അൽ മെഷാഫ് ശാഖയിൽ കുട്ടികൾക്കായി റൂബിക്സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു. 6 –9 വയസ്സ്, 10 –12 വയസ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾ പങ്കെടുത്തു. അതിവേഗത്തിൽ റൂബിക്സ് ക്യൂബ് പൂർത്തിയാക്കി മത്സരാർത്ഥികൾ തങ്ങളുടെ കഴിവും മികവും പ്രകടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം, പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിനൊപ്പം കുട്ടികളുടെ സർഗാത്മകതയും ചിന്താശേഷിയും വളർത്തുന്ന ഇത്തരം പരിപാടികൾക്ക് എന്നും പ്രാധാന്യം നൽകുന്നുവെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. പരിപാടി വിജയമാക്കാൻ സഹകരിച്ച എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും നന്ദി അറിയിക്കുന്നതോടോപ്പം, തുടർന്നും ഇത്തരത്തിലുള്ള കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഗ്രാൻഡ് മാൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

