ഖുർആൻ പഠനത്തിന് ജനകീയ സംരംഭം; ‘നൂൻ ഖുർആൻ ലേണിങ്ങി’നു തുടക്കം
text_fieldsനൂൻ നൂൻ ഖുർആൻ ലേണിങ്ങി ലോഗോ പ്രകാശന ചടങ്ങ്
ദോഹ: പ്രവാസി മലയാളികളുടെ ഖുർആൻ പഠനം എളുപ്പവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ് ഫോം -നൂൻ ഖുർആൻ ലേണിങ്ങിന് തുടക്കമായി. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തറിന്റെ മേൽനോട്ടത്തിൽ ആണ് സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് പ്രയോജനപ്രദമാകുന്ന സംവിധാനത്തിന് ആരംഭം കുറിച്ചത്. ലളിതമായ പഠന സാമഗ്രികളും എ.ഐ ഉൾപ്പെടെ നൂതന സാങ്കേതങ്ങളും ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന നൂൻ ഖുർആൻ ലേണിങ്ങിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഓൺലൈനിലൂടെ നിർവഹിച്ചു. സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഖുർആൻ പണ്ഡിതനും വാഗ്മിയുമായഡോ. അബ്ദുൽ വാസിഹ് മുഖ്യപ്രഭാഷണം നടത്തി.
നൂൻ ഫാമിലി ഖുർആൻ ലേണിങ്, നൂൻ ബിസിനസ് ആനൻഡ് പ്രൊഫഷണൽസ് ലേണിങ് എന്നിവയുടെ പ്രഖ്യാപനം സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.സി. അബ്ദുല്ലത്തീഫ്, കെ.ടി. അബ്ദുറഹിമാൻ എന്നിവർ നിർവഹിച്ചു. നൂൻ സ്റ്റുഡന്റ്സ് ലേണിങ് പ്രഖ്യാപനം സ്റ്റുഡന്റ് ഇന്ത്യ ഖത്തർ പ്രഡിഡന്റ് അമീൻ സബകും ഗേൾസ് ഇന്ത്യ കേന്ദ്ര ജോയന്റ് സെക്രട്ടറി നഷ് വ ഇബ്രാഹിമും ചേർന്ന് നിർവഹിച്ചു. വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ, യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് അസ് ലം തൗഫീഖ് എന്നിവർ സംസാരിച്ചു. നൂൻ ഖുർആൻ ലേണിങ് യൂട്യൂബ് ചാനലിന് പണ്ഡിതനും അൽ ജാമിഅ അൽ ഇസ്ലാമിയ ശാന്തപുരം ഡെപ്യൂട്ടി റെക്ടറുമായ ഡോ. നഹാസ് മാളയുടെ വീഡിയോ പ്രഭാഷണം സ്വിച് ഓൺ ചെയ്തു സി.ഐ.സി കേന്ദ്ര കമ്മിറ്റി അംഗം നഹ് യ നസീർ തുടക്കം കുറിച്ചു.
റമദാൻ ഖുർആൻ പ്രശ്നോത്തരി മത്സരങ്ങളിൽ മികച്ച റാങ്കുകൾ നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ആയിഷ ഷാന, എം. ഫാത്തിമ, ശിഹാബ് ഹംസ എന്നിവർ ആദ്യ മൂന്നു റാങ്കുകൾക്കുള്ള അവാർഡുകൾ സ്വീകരിച്ചു.
ഖുർആൻ അധ്യാപന രംഗത്ത് സ്ത്യുത്യർഹമായ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഡോ. അബ്ദുൽ വാസിഹ്, എം.ടി. ആദം, സുഹൈൽ ശാന്തപുരം, ഡോ. താജ് ആലുവ, ഷാനവാസ് ഖാലിദ്, എന്നിവരെയും നൂൻ ലോഗോ ഡിസൈൻ ചെയ്ത ബാസിത് ഖാനെയും സാങ്കേതിക സഹായങ്ങൾക്ക് നേതൃത്വം നൽകുന്ന മീഡിയ ടീമിനെയും ചടങ്ങിൽ ആദരിച്ചു. നൂൻ ഖുർആൻ ലേർണിങ് ഡയറക്ടർ കെ.ടി. മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു.
അബ്ദുൽ റഹീം മുഹ്യിദ്ദീൻ ഖുർആൻ പാരായണം നടത്തി. സി.ഐ.സി ജനറൽ സെക്രട്ടറി ഇ. അർഷദ് സ്വാഗതവും വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് മെഹർബാൻ നന്ദിയും പറഞ്ഞു. സി.ഐ.സി കേന്ദ്രസമിതി അംഗങ്ങളായ ടി.കെ. ഖാസിം, വിമൻ ഇന്ത്യ ഖത്തർ ജനറൽ സെക്രട്ടറി ഷഫ്ന വാഹിദ് എന്നിവർ സംബന്ധിച്ചു. സി.ഐ.സി സെക്രട്ടറി മുഹമ്മദ് റാഫി, മീഡിയ ഹെഡ് എ.സി. മുനീഷ്, നൂൻ ഖുർആൻ ലേണിങ് കോഓഡിനേറ്റർ ജോഹർ അഹ്മദ്, നൗഫൽ പാലേരി, ബഷീർ അഹ്മദ് നിലമ്പൂർ, സിദ്ദീഖ് വേങ്ങര, താഹിർ കളത്തിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

