മീഡിയവൺ മബ്റൂകിന് പ്രൗഢ സമാപനം
text_fieldsപൊഡാർ പേൾ സ്കൂളിൽ നടന്ന മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാര ചടങ്ങ്
ദോഹ: പഠനത്തിൽ മികവ് തെളിയിച്ച പ്രവാസി വിദ്യാർഥികളെ ആദരിക്കുന്ന മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാര ചടങ്ങിന് സമാപനം. നാനൂറോളം വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ എംബസി കൗൺസുലർ, ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ വൈഭവ് എ. തണ്ടാലെ പരിപാടി ഉദ്ഘാടനം ചെയ്തു. ലേണിങ് ആൻഡ് ഔട്ട്റീച്ച് മതാഫ് ഡെപ്യൂട്ടി ഡയറക്ടർ ഇമാൻ അബ്ദുല്ല, അൽ ഹിബർ വൈസ് ചെയർമാൻ സൗദ് സാദ് മാജിദ് അൽ സദ്ദ് അൽ കുവാരി, ഖത്തർ പീസ് അംബാസഡർ ഡോ. മെർവത് ഇബ്രാഹിം, അൽ റായ ഗൾഫ് ടൈംസ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജർ ഹസൻ അലി അൻവർ, മീഡിയവൺ സി.ഇ.ഒ മുഷ്താഖ് അഹ്മദ്, ഇന്ത്യൻ എംബസി അപക്സ് ബോഡി ഭാരവാഹികൾ, വിവിധ പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പുരസ്കാരം വിതരണം ചെയ്തു. ഖത്തറിൽ മബ്റൂകിന്റെ മൂന്നാം എഡിഷൻ ആയിരുന്നു ഇത്തവണത്തേത്.
അൽ വക്റ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ വൈകീട്ട് നാലു മുതൽ നടന്ന പരിപാടിയിൽ നൂറു കണക്കിന് രക്ഷിതാക്കളും പങ്കാളികളായി. വിവിധ യൂനിവേഴ്സിറ്റികളിൽനിന്ന് സ്വർണ മെഡൽ നേടിയ വിദ്യാർഥികളെയും പരിപാടിയിൽ ആദരിച്ചു. ഐ.സി.എസ്.ഇ എന്നിവയില്‍ കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു ഫൈനല്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് നേടിയവരെയുമാണ് മീഡിയവൺ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

