Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅബുസംറ അതിർത്തി...

അബുസംറ അതിർത്തി സ്മാർട്ടാക്കാൻ പദ്ധതി

text_fields
bookmark_border
Abu Zamra border
cancel
camera_alt

അ​ബു സം​റ അ​തി​ർ​ത്തി

ദോ​ഹ: ഖ​ത്ത​റി​ന്റെ ക​ര അ​തി​ർ​ത്തി​യാ​യ അ​ബു സം​റ സ്മാ​ർ​ട്ടാ​ക്കി മാ​റ്റാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. രാ​ജ്യ​ത്തി​ന​​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മാ​യി ദി​വ​സേ​ന പ​തി​നാ​യി​ര​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന അ​തി​ർ​ത്തി​യി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. വൈ​കാ​തെ ത​ന്നെ സൗ​ദി​യു​മാ​യി ചേ​ര്‍ന്ന് പൂ​ര്‍ണ തോ​തി​ല്‍ ഡി​ജി​റ്റ​ലാ​ക്കാ​നാ​ണ് നീ​ക്കം.

ക​ര​വ​ഴി ഖ​ത്ത​റി​ലേ​ക്കു​ള്ള ഏ​ക ക​വാ​ട​മാ​ണ് സൗ​ദി​യു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന അ​ബൂ സം​റ. ദി​നം പ്ര​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ബോ​ര്‍ഡ​ര്‍ വ​ഴി സൗ​ദി​യി​ലേ​ക്കും തി​രി​ച്ചും വ​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ന്‍ട്രി പോ​ര്‍ട്ടി​ല്‍ ഈ ​സം​വി​ധാ​നം ഉ​റ​പ്പാ​ക്കും. നി​ല​വി​ല്‍ പ്രീ ​ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി പ്ര​ത്യേ​ക ലൈ​ന്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം സൗ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് വാ​ഹ​ന വി​വ​ര​ങ്ങ​ളും ഇ​ന്‍ഷു​റ​ന്‍സ് വി​വ​ര​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വ​ഴി കൈ​മാ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. അ​തോ​ടെ അ​തി​ര്‍ത്തി​യി​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം യാ​ത്ര​ക്കാ​ര്‍ക്ക് ലാ​ഭി​ക്കാം. ക​ഴി​ഞ്ഞ പെ​രു​ന്നാ​ള്‍ സ​മ​യ​ത്ത് മാ​ത്രം മൂ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം പേ​രാ​ണ് അ​ബു​സം​റ അ​തി​ര്‍ത്തി വ​ഴി യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ക​സ്റ്റം​സി​നു കീ​ഴി​ൽ ന​ട​പ്പാ​ക്കു​ന്ന സ്മാ​ർ​ട്ട് പോ​ർ​ട്ട് പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​ന​കം ഒ​രു ല​ക്ഷ​ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗു​ണം ല​ഭി​ച്ച​താ​യി ലാ​ൻ​ഡ് പോ​ർ​ട് പാ​സ​ഞ്ച​ർ വി​ഭാ​ഗം മേ​ധാ​വി അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​ടു​ത്തി​ടെ ഖ​ത്ത​ർ റേ​ഡി​യോ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ജി.​സി.​സി വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ വേ​ഗ​ത്തി​ൽ ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച ഇ​ൻ​ഷു​റ​ൻ​സ് ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Zamra border
News Summary - A plan to make the Abu Zamra border
Next Story