മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsയുണീഖ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ
ദോഹ: വർധിച്ചുവരുന്ന വ്യാജ റിക്രൂട്ട്മെന്റുകൾ തടയാനും വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനായ യുണീഖ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കഴിഞ്ഞദിവസം ഖത്തറിലെത്തിയപ്പോഴാണ് യുണീഖ് ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചത്.
യുണീഖ് പ്രസിഡന്റ് ബിന്ദു ലിൻസൺ, ട്രഷറർ ഇർഫാൻ ഹബീബ്, ജോയന്റ് സെക്രട്ടറി ദിലീഷ് ഭാർഗവൻ എന്നിവർ സന്നിഹിതരായിരുന്നു.റിക്രൂട്ട്മെന്റ് നടപടികളുമായി ബന്ധപ്പെട്ട മറ്റു പ്രധാന കാര്യങ്ങളും നിവേദനത്തിൽ വിശദീകരിച്ചു.ഫിഷറീസ് മന്ത്രി സജി ചെറിയാനെയും കേരള പ്രൈവറ്റ് സെക്രട്ടറി ഡോ. ജയതിലകിനെയും സന്ദർശിച്ച് ആവശ്യങ്ങളുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

