Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘താരകങ്ങൾക്ക് താഴെ ഒരു രാത്രി’ ജൂലൈ മൂന്നിന്

text_fields
bookmark_border
‘താരകങ്ങൾക്ക് താഴെ ഒരു രാത്രി’ ജൂലൈ മൂന്നിന്
cancel

ദോഹ: ഖത്തർ നഗരസഭ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മൂന്നിന് രാത്രി ഏഴു മുതൽ 974 ബീച്ചിൽ ‘താരകങ്ങൾക്കു താഴെ ഒരു രാത്രി’ (എ നൈറ്റ് അണ്ടർ ദി സ്റ്റാർസ്) എന്ന പേരിൽ പ്രത്യേക കമ്മ്യൂണിറ്റി സായാഹ്നം സംഘടിപ്പിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും കടൽത്തീരത്ത് അവിസ്മരണീയമായ ഒരു സായാഹ്നം ആസ്വദിക്കാനുമുള്ള അവസരമാണിതെന്ന് മന്ത്രാലയം സമൂഹ മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഒരുക്കുക. ഫേസ് പെയിന്റിംഗ്, ഫിലിം പ്രദർശനം , കഥ പറയൽ സെഷനുകൾ, കടൽത്തീരത്തെ പ്രത്യേക കുടുംബ സംഗമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴിൽ സന്ദർശകർക്ക് മാനസികോല്ലാസം നൽകാനും പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും മനോഹരമായ ഓർമ്മകൾ സമ്മാനിക്കാനുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ടിക്കറ്റ് മൂലമാണ് പ്രവേശനം. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരിക്കും. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 15 ഖത്തറി റിയാലാണ് ടിക്കറ്റ് നിരക്ക്. മുതിർന്നവർക്ക് 35 ഖത്തറി റിയാലുമാണ് പ്രവേശന ഫീസ്. വി.ഐ.പി വാഹനം ബീച്ചിലേക്ക് പ്രവേശിപ്പിക്കുന്നതിന് 150 ഖത്തറി റിയാൽ ഈടാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘A Night Under the Stars’ on July 3rd
Next Story