Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാദാപുരം വാണിമേൽ സ്വദേശി ദോഹയിൽ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ (28) ആണ് മരിച്ചത്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ: അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ.
ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. തുടർനടപടികൾക്കായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
Next Story

