കോഴിക്കോട് സ്വദേശി ഖത്തറിൽ കടലിൽ മുങ്ങിമരിച്ചു
text_fieldsദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. പരിയങ്ങാട് തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അന്വേഷണം നടത്തുന്നതിനിടയിലാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ മൃതദേഹം കണ്ടെത്തിയത്.
അൽ വക്റ കടലിൽ അപകടത്തിൽ പെട്ടതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം ആളെ തിരിച്ചറിയാതെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയയായിരുന്നു. ഇതിനിടയിലാണ് സുഹൃത്തുക്കളും കെ.എം.സി.സി പ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ ഹമദ് ആശുപത്രി മോർച്ചറിയിലെ മൃതദേഹം അൻസിലിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.
തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം, വ്യാഴാഴ്ച വൈകുന്നേരം ഖത്തർ എയർ വേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഫാത്തിമ ഷബാനയാണ് അൻസിലിന്‍റെ ഭാര്യ. മകൾ ആയിഷ റെന. മാതാവ്: അസ്മ. സഹോദരൻ: അഫ്സൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

