'എ. മുഹമ്മദലി ആദര്‍ശവും മൂല്യങ്ങളും അനശ്വരമാക്കിയ അതുല്യ പ്രതിഭ'
text_fieldsഐഡിയൽ ഇന്ത്യൻ സ്കൂൾ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുമായി സഹകരിച്ചു നടത്തിയ
എ. മുഹമ്മദലി അനുസ്മരണ പരിപാടിയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ്
ഇ.പി. അബ്ദുറഹ്മാൻ സംസാരിക്കുന്നു
ദോഹ: ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുകയും ഇടപെട്ട മേഖലകളിലെല്ലാം ആദര്‍ശവും മൂല്യങ്ങളും അനശ്വരമാക്കിയ അതുല്യ പ്രതിഭയായിരുന്നു ഈയിടെ വിടപറഞ്ഞ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ എ. മുഹമ്മദലിയെന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുമായി സഹകരിച്ചു നടത്തിയ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലും നാട്ടിലും വിദ്യാഭ്യാസ, സാംസ്കാരിക ജനസേവന മേഖലകളില്‍ അദ്ദേഹം നല്കിയ സംഭാവനകളും ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ സ്ഥാപിക്കുന്നതിലും അതിന്റെ വളര്‍ച്ചാ വികാസത്തിലും അദ്ദേഹത്തിന്റെ പങ്ക് ശ്ലാഘനീയമാണ്. സാമൂഹിക പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മാതൃകയായ അദ്ദേഹത്തിന്റെ ജീവിത പൈതൃകം പുതിയ തലമുറക്കുള്ള പാഠപുസ്തകമാണെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ മാനേജിങ് കമ്മിറ്റി അംഗവും നിലവില്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് ഡയറക്ടറുമായ കെ.സി. അബ്ദുല്ലത്തീഫ്, സി.ഐ.സി വൈസ് പ്രസിഡന്റ് ഇ. അര്‍ഷദ്, കേരള കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, ഇന്ത്യന്‍ ഫ്രന്റ്സ് സര്‍ക്കിള്‍ പ്രസിഡന്റ് സാജിദ് അഹമ്മദ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി പി.കെ. ഷമീര്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ അറബിക് ആൻഡ് ഇസ് ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. അമാനുല്ല വടക്കാങ്ങര, അഡ്വ. ഷാജുദ്ദീന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ മാനേജിങ് കമ്മറ്റി അംഗം പ്രഫസർ അബ്ദുൽ സലീം ഇസ്മാഈൽ (മെസ്ജ്), കെ. മുസ്തഫ, ശൈഖ് ഉസ്മാന് എന്നിവര്‍ സംസാരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ മാനേജിങ് കമ്മറ്റി അംഗം യാസിര്‍ എം. അബ്ദുല്ല സ്വാഗതവും ഐഡിയല്‍ സ്കൂള്‍ അധ്യാപകന് സക്കീര്‍ ഹുസൈന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

