Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'22 മണിക്കൂർ നേരം...

'22 മണിക്കൂർ നേരം ഞങ്ങൾ അനുഭവിച്ചുതീർത്തത്​ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ ദിനങ്ങളിലൊന്ന്​...'

text_fields
bookmark_border
flight
cancel

ദോഹ: സൗദിയിലേക്ക്​ പറക്കാൻ പ്രതീക്ഷയോടെയെത്തിയ 17 പ്രവാസികൾക്ക്​ ദുരിതങ്ങളുടെ ഒരു പകലായിരുന്നു വ്യാഴാഴ്​ച ​ദോഹ വിമാനത്താവളത്തിൽ കഴിച്ചുകൂ​ട്ടേണ്ടിവന്നത്​. യാത്രചെയ്​ത എയർ ഇന്ത്യയുടെയും ടിക്കറ്റും മറ്റും നൽകിയ ട്രാവൽ ഏജൻസികളുടെയും വീഴ്​ചയുടെ ഇരകളായവർക്ക്​ നേരിടേണ്ടി വന്നത്​ കടുത്ത മാനസിക സമ്മർദവും സാമ്പത്തിക നഷ്​ടവും. വ്യാഴാഴ്​ച രാവിലെ 6.40ന്​ കോഴി​ക്കോട്​ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ ഇവർ ദോഹയിലേക്ക്​ പറന്നത്​.

ഓൺ അറൈവൽ യാത്രക്ക്​ അധികൃതർ നിർദേശിച്ച മാനദണ്ഡപ്രകാരമുള്ള രേഖകളെല്ലാം കൈയിൽ കരുതിയാണ്​ വിമാനത്താവളത്തിലെത്തിയത്​. പ്രയാസങ്ങളൊന്നുമില്ലാതെ കോഴിക്കോട്​ നിന്നും പുറപ്പെട്ടവർ ദോഹയിലിറങ്ങിയ ശേഷമായിരുന്നു പ്രശ്​നങ്ങളുടെ തുടക്കം. എമിഗ്രേഷൻ നടപടി ക്രമങ്ങൾക്കിടെയാണ്​ കൈയിൽ കാശു​േണ്ടാ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്​ഥൻ​ ചോദിക്കുന്നത്​.

അപ്രതീക്ഷിതമായ ചോദ്യത്തിൽ പകച്ചുപോയെന്ന്​ മലപ്പുറം സ്വദേശിയായ യാത്രക്കാരൻ 'ഗൾഫ്​ മാധ്യമ'ത്തോട്​' പറഞ്ഞു. 'പിന്നാലെ, ഞങ്ങളുടെ വിമാനത്തിലെത്തിയ മറ്റു ഓൺ അറൈവൽ യാത്രക്കാരോടും ഇതേകാര്യം തന്നെ ചോദിച്ചു. ഏതാണ്ട്​ അരമണിക്കൂറിനുള്ളിൽ ഞങ്ങൾ 17 പേരോളമായി. എല്ലാവരും സൗദിയിലേക്ക്​ പോകാനുള്ളവരായിരുന്നു. 5000 റിയാൽ കൈവശമോ തുല്യമായ തുക അക്കൗണ്ടിലോ വേണമെന്നായിരുന്നു അധികൃതരുടെ നിർദേശം. തുടക്കത്തിൽ പരിഭ്രമിച്ചു പോയ ഞങ്ങൾ പുറത്തുള്ള സ​ുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെട്ട്​ ഉടൻ നിശ്ചിത തുക എത്തിക്കാനുള്ള ഏർപ്പാട്​ ചെയ്​തെങ്കിലും അധികൃതർ അനുവദിച്ചില്ല. വിമാനം ഇറങ്ങു​േമ്പാൾ കൈവശമോ അക്കൗണ്ടിലോ നിശ്ചിത കാശ്​ വേണമെന്നായി അവർ. ഇതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു.

പിന്നീട്​ എന്തുചെയ്യും എന്നറിയാത്ത ഇരിപ്പായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ നാട്ടിലേക്ക്​ മടക്കി അയക്കുന്ന ഭാഗത്തേക്ക്​ മാറ്റി. അനിശ്ചിത്വത്തിൻെറ നിമിഷങ്ങൾ. എന്താണ്​ സംഭവിക്കുന്നതെന്നുപോലും അറിയാത്ത സമയം. ഖത്തറിൽ നിന്നും സൗദിയിൽ നിന്നും നാട്ടിൽ നിന്നുമായി സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ, പല ഉദ്യോഗസ്​ഥരും ഞങ്ങളുടെ അരികിലെത്തി മടങ്ങി. പിഴ അടച്ചാലും എങ്ങനെയെങ്കിലും പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. പക്ഷേ, മണിക്കൂറുകൾ പിന്നിട്ടതല്ലാതെ ​പരിഹാരമൊന്നും ആയില്ല.

എയർ ഇന്ത്യയുടെ കൊലച്ചതി

'ഓൺ അറൈവൽ യാത്രക്കാരുടെ കൈയി​ൽ 5000 റിയാലോ തത്തുല്യമായ തുക അക്കൗണ്ടിലോ ഉണ്ടെന്ന്​ ഉറപ്പിക്കണമെന്ന്​ ജൂലൈ 22നുതന്നെ അറിയിപ്പ്​ ലഭിച്ചിരുന്നുവെന്നാണ്​ വിമാനത്താവളത്തിൽ വെച്ച്​ ചില ഉദ്യോഗസ്​ഥർ ഞങ്ങളോട്​ പറഞ്ഞത്​. പക്ഷേ, കോഴിക്കോടുവെച്ച്​ അങ്ങനെ ഒരു ചോദ്യവുമുണ്ടായില്ല. ഇതിനിടയിൽ ദോഹയിൽവെച്ച്​ നാട്ടിലേക്ക്​ മടക്കം ഉറപ്പായതോടെ ഞങ്ങളെ പിഴിയാനും എയർഇന്ത്യ അധികൃതർ ശ്രമിച്ചു. 2000 റിയാലാണ്​ ഒരാളോട്​ മടക്ക ടിക്കറ്റിന്​ ചോദിച്ചത്​. കൈയിൽ കാര്യമായ കാ​െശാന്നും സൂക്ഷിക്കാതിരുന്ന സന്ദർഭത്തിൽ വലിയ ചതിയായി അത്​. തുടർന്ന്​ ബഹളം വെച്ചതോടെയാണ്​ 650 റിയാലിന്​ ടിക്കറ്റ്​ അനുവദിക്കാൻ തയാറായത്​. ഖത്തറിൽ നിന്നും രാത്രിയോടെ പറന്നുയർന്ന വിമാനം വെള്ളിയാഴ്​ച പുലർച്ച നാലുമണിയോടെയാണ്​ കോഴിക്കോട്ട്​ എത്തിയത്​. അങ്ങനെ 22 മണിക്കൂർ നേരം ഞങ്ങൾ അനുഭവിച്ചുതീർത്തത്​ ജീവിതത്തിലെ അതിദുരിത സമാനമായ ഒരു ദിവസം'.

Show Full Article
TAGS:Qatar Passengers Air India fine 5000 riyal gulf news 
News Summary - A long night and day of misery
Next Story