പ്രവാസികളെ കേൾക്കാനിഷ്ടപ്പെടുന്ന നേതാവ്
text_fieldsഐ.സി.ബി.എഫ് ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ ആദരിക്കുന്നു
ദോഹ: രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങൾ സൂക്ഷിക്കുകയും സമചിത്തതയോടെ പ്രശ്നങ്ങളെ നേരിടുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുൻ ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളിൽ മേൽ കീഴ് നോക്കാതെ അദ്ദേഹം ഇടപെട്ടിരുന്നു. ഞാൻ ഐ.സി.ബി.എഫ് പ്രസിഡന്റായിരിക്കെ പലരുടെ ആവശ്യങ്ങൾക്കും എംമ്പസിയുമായും ഐ.സി.ബി.എഫ്മായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
ഇവിടെ ജയിലിൽ കിടന്നിരുന്ന ഒരു വ്യക്തിയുടെ അമ്മക്ക് ഖത്തറിൽ വന്ന് മകനെ കാണാൻ വിസ ഏർപ്പാടാക്കി നൽകാൻ ഉമ്മൻ ചാണ്ടി ഇടപെട്ടു. പല പ്രവാസി പ്രശ്നങ്ങളിലും അതിന്റെ മെറിറ്റ് നോക്കാതെ ഇടപ്പെട്ടിരുന്നു. ഒന്നും നിരസിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. 2017 മേയ് മാസത്തിൽ നടന്ന ഐ.സി.ബി.എഫ് ലേബർ ഡേ സെലബ്രേഷനിൽ ഉമ്മൻ ചാണ്ടിക്ക് സ്വീകരണം നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു’ -പി.എൻ. ബാബുരാജൻ

