Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​യ​റ്റ്നാം...

വി​യ​റ്റ്നാം ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ ഒരു യാ​ത്ര

text_fields
bookmark_border
വി​യ​റ്റ്നാം ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ ഒരു യാ​ത്ര
cancel
camera_alt

വിയറ്റ്നാം പോരാളികളെ വധശിക്ഷക്ക് ഉപയോഗിച്ച ഗില്ലറ്റിൻ, മെ​ക്കോ​ങ് ഡെ​ൽ​റ്റ പ്രദേശം

യാത്രക്കായി ഒരുക്കം തുടങ്ങിയപ്പോൾ മ​സ്സ് നി​റ​യെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളും ത​ണു​ത്ത കാ​റ്റു​മാ​യി​രു​ന്നു. പ​ക്ഷേ, ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് കാ​ര​ണം ബ​ജ​റ്റ് കൈ​വി​ട്ടു​പോ​യ​പ്പോ​ൾ, ഞ​ങ്ങ​ൾ ആ ​റൂ​ട്ട് മാ​റ്റി​പ്പി​ടി​ച്ചു -ല​ക്ഷ്യം വി​യ​റ്റ്നാം! യാ​ത്രാ ലി​സ്റ്റി​ൽ എ​പ്പോ​ഴൊ​ക്കെ​യോ ക​യ​റി​ക്കൂ​ടി​യ ഇ​ടം.

മേ​യ് ഒ​ന്നി​ന് രാ​ത്രി കൊ​ച്ചി​യി​ൽ​നി​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ സാ​മി​ൽ, ഷെ​രീ​ഫ്, ഷി​ബു, ഷെ​ബീ​ർ എ​ന്നി​വ​രോ​ടൊ​പ്പം എ​ട്ട് ദി​വ​സ​ത്തെ യാ​ത്ര​യ്ക്കാ​യി പു​റ​പ്പെ​ട്ടു. വി​യ​റ്റ്ജെ​റ്റ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. വി​യ​റ്റ്നാം എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ നാ​പാം ബോം​ബി​ങ്ങി​നി​ര​യാ​യി ന​ഗ്ന​യാ​യി അ​ല​റി​വി​ളി​ച്ചോ​ടു​ന്ന പ​ത്തു​വ​യ​സ്സു​കാ​രി​യു​ടെ, പു​ലി​റ്റ്സ​ർ സ​മ്മാ​നം നേ​ടി​യ ചി​ത്ര​മാ​ണ് മ​ന​സ്സി​ൽ ഓ​ടി​യെ​ത്തി​യ​ത്.

ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് പാലസിനു മുന്നിൽ യാത്രാസംഘം

അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഞ​ങ്ങ​ൾ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ (ടാ​ൻ സോ​ൺ നാ​റ്റ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്) വി​മാ​ന​മി​റ​ങ്ങി. കൈ​യി​ലു​ണ്ടാ​യി​രു​ന്ന 500 യു.​എ​സ് ഡോ​ള​ർ വി​യ​റ്റ്നാം ക​റ​ൻ​സി​യാ​യ 'ഡോ​ങ്'​ലേ​ക്ക് മാ​റ്റി, നാ​ട്ടി​ലെ​പ്പോ​ലെ ന​ല്ല ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ, തി​ര​ക്കേ​റി​യ എ​ന്നാ​ൽ വൃ​ത്തി​യു​ള്ള ന​ഗ​രം. ഹോ​ട്ട​ലി​ൽ ല​ഗേ​ജ് വെ​ച്ച ശേ​ഷം യാ​ത്രാ​ക്ഷീ​ണം മ​റ​ന്ന് ഞ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി. ഗൂ​ഗ്ൾ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ 'ഓ​സ്മാ​ൻ ഹ​ലാ​ൽ റെ​സ്റ്റോ​റ​ന്റി​ൽ' നി​ന്നും 'കം ​ചി​യാ​ൻ ട്ര​ങ് ചി​യാ​ൻ -Com Chien Trung Chien' (ഫ്രൈ​ഡ് റൈ​സും ഓം​ല​റ്റും) ക​ഴി​ച്ച് വി​ശ​പ്പ​ട​ക്കി.

തു​ട​ർ​ന്ന് ച​രി​ത്രാ​ന്വേ​ഷി​യാ​യ സു​ഹൃ​ത്ത് സാ​മി​ലി​ന്റെ താ​ൽ​പ​ര്യ​പ്ര​കാ​രം ആ​ദ്യം പോ​യ​ത് വി​യ​റ്റ്‌​നാം യു​ദ്ധ​ത്തി​ന്റെ ഭീ​ക​ര​ത​ പ്ര​ദ​ർ​ശി​പ്പി​ച്ച '​വാ​ർ റെം​ന​ന്റ്സ് മ്യൂ​സി​യ'ത്തി​ലേ​ക്കാ​ണ്. യു​ദ്ധ​കാ​ല​ത്ത് ഇ​രു​വി​ഭാ​ഗ​വും ഉ​പ​യോ​ഗി​ച്ച തോ​ക്കു​ക​ൾ, ടാ​ങ്കു​ക​ൾ, മി​സൈ​ലു​ക​ൾ, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ എ​ന്നി​വ അ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. മ​നു​ഷ്യ​ക്രൂ​ര​ത​യു​ടെ പ​ച്ച​യാ​യ തെ​ളി​വു​ക​ളാ​യി​രു​ന്നു മ്യൂ​സി​യ​ത്തി​ലെ കാ​ഴ്ച​ക​ൾ.

ടൈ​ഗ​ർ കേ​ജ​സ്: കു​നി​ഞ്ഞി​രി​ക്കാ​ൻ മാ​ത്രം പ​റ്റു​ന്ന, എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ മു​ള്ളു​ ക​മ്പി​ക​ൾ ശ​രീ​ര​ത്തി​ൽ തു​ള​ച്ചു​ക​യ​റു​ന്ന ത​ട​വ​റ​ക​ൾ. ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ: ത​ട​വു​കാ​രെ ന​ഗ്ന​രാ​ക്കി ചോ​ര​യൊ​ലി​ക്കു​ന്ന​ത് വ​രെ ഇ​രു​മ്പ് ഗ്രി​ല്ലു​ക​ളി​ൽ ഉ​രു​ട്ടു​ന്ന ക്രൂ​ര​ത. ഗി​ല്ല​റ്റി​ൻ: ആ​യി​ര​ക്ക​ണ​ക്കി​ന് വി​യ​റ്റ്നാം ദേ​ശ​സ്നേ​ഹി​ക​ളെ ശി​ര​ച്ഛേ​ദം ചെ​യ്ത 50 കി​ലോ ഭാ​ര​മു​ള്ള മൂ​ർ​ച്ച​യേ​റി​യ ബ്ലേ​ഡ് അ​ട​ങ്ങി​യ ഉ​പ​ക​ര​ണം...

ഭീ​തി​യോ​ടെ​യും വി​റ​യാ​ർ​ന്ന കൈ​ക​ളോ​ടെ​യു​മാ​ണ് അ​ത് തൊ​ട്ടു​നോ​ക്കി​യ​ത്. മ​നു​ഷ്യ​മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന പൈ​ശാ​ചി​ക​ത​യു​ടെ ശേ​ഷി​പ്പു​ക​ൾ ക​ണ്ട​തി​നു ശേ​ഷം, മ്യൂ​സി​യ​ത്തി​ലെ സ​ന്ദ​ർ​ശ​ക പു​സ്ത​ക​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ അ​മേ​രി​ക്ക​യോ​ടു​ള്ള പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഞ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​ടു​ത്ത ദി​വ​സം വി​യ​റ്റ്നാ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കു-​ചി തു​ര​ങ്ക​ങ്ങ​ൾ (Cu Chi Tunnels) കാ​ണാ​നാ​ണ് പു​റ​പ്പെ​ട്ട​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ർ ബ​സി​ൽ സ​ഞ്ച​രി​ച്ച് സ്ഥ​ല​ത്തെ​ത്തി. അ​മേ​രി​ക്ക -വി​യ​റ്റ്നാം യു​ദ്ധ​കാ​ല​ത്ത് വി​യ​റ്റ്കോ​ങ്ങു​ക​ളു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​കേ​ന്ദ്ര​മാ​യി​രു​ന്ന ഈ ​ഭൂ​ഗ​ർ​ഭ പാ​ത​ക​ളി​ൽ 'ബെ​ൻ ദി​ൻ', 'ബെ​ൻ ഡു​വോ​ക്ക്' എ​ന്നീ ര​ണ്ട് തു​ര​ങ്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത്.

വി​യ​റ്റ്നാം ജ​ന​ത​യു​ടെ ശ​രീ​ര​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ നി​ർ​മി​ച്ച വ​ള​രെ ഇ​ടു​ങ്ങി​യ ഈ ​തു​ര​ങ്ക ക​വാ​ട​ങ്ങ​ൾ വ​ഴി അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ്ര​വേ​ശി​ക്കു​ക അ​സാ​ധ്യ​മാ​ണ്. ബോം​ബ് ആ​ക്ര​മ​ണ​ങ്ങ​ളെ​പ്പോ​ലും പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​തു​ര​ങ്ക​ങ്ങ​ൾ​ക്ക് മൂ​ന്ന് പാ​ളി​ക​ളാ​ണു​ള്ള​ത്. ഭൂ​നി​ര​പ്പി​ൽ നി​ന്ന് 3 മീ​റ്റ​ർ,​ 6 മീ​റ്റ​ർ, 12 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ താ​ഴ്ച​യി​ൽ മൂ​ന്ന് അ​ടു​ക്കു​ക​ളാ​യി രൂ​പ​പ്പെ​ടു​ത്തി​യ ഈ ​തു​ര​ങ്ക​ങ്ങ​ളുടെ എ​ൻ​ജി​നി​യ​റി​ങ്ങി​ലെ വൈ​ഗ​ദ്ധ്യം സാ​ങ്കേ​തി​ക വി​ദ​ഗ്ദരെ​പ്പോ​ലും അ​ത്ഭു​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​വി​ടെ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും കെ​ണി​യി​ൽ​പ്പെ​ടു​ത്താ​നു​മു​ള്ള സൂ​ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

ഭൂ​മി​ക്ക​ടി​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ന​ഗ​രം പോ​ലെ​യാ​യി​രു​ന്നു ഈ ടണലുകൾ. ഹോ​സ്പി​റ്റ​ൽ, ആ​യു​ധ​പ്പു​ര, മീ​റ്റി​ങ് റൂം, ​അ​ടു​ക്ക​ള, വ​ർ​ക്ക് ഷോ​പ്പ്, കി​ണ​ർ എ​ന്നി​വ​യെ​ല്ലാം ഇ​തി​നു​ള്ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. പ​ക​ൽ മു​ഴു​വ​ൻ തു​ര​ങ്ക​ത്തി​ൽ ക​ഴി​ഞ്ഞ്, രാ​ത്രി​യി​ലാ​ണ് ഇ​വ​ർ ശ​ത്രു​ക്ക​ൾ​ക്കെ​തി​രെ യു​ദ്ധ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്ന​ത്. വ​ഴി​യി​ലു​ട​നീ​ളം അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തെ കെ​ണി​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള പ​ല​വി​ധ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടുണ്ട്.

ഗൈ​ഡ് 'ബോ​ർ ' (Baor) നി​ർ​ബ​ന്ധി​ച്ച​തു​കൊ​ണ്ട് ഞ​ങ്ങ​ൾ മു​ട്ടി​ലി​ഴ​ഞ്ഞ് തു​ര​ങ്ക​ത്തി​ന്റെ മു​ക​ൾ​ത്ത​ട്ടി​ൽ ഇ​റ​ങ്ങി. ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ക​വാ​ട​ങ്ങ​ൾ അ​ൽ​പം വ​ലു​താ​ക്കു​ക​യും വെ​ളി​ച്ചം ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്, എ​നി​ക്ക് ക്ലാ​സ്ട്രോ​ഫോ​ബി​യ (Claustrophobia) ഉ​ള്ള​തി​നാ​ൽ ഞാ​ൻ പെ​ട്ടെ​ന്ന് ത​ന്നെ പു​റ​ത്തി​റ​ങ്ങി. യു​ദ്ധ​കാ​ല​ത്ത് വി​യ​റ്റ്കോ​ങ്ങു​ക​ളു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം വേ​വി​ച്ച മ​ര​ച്ചീ​നി​യും, നി​ല​ക്ക​ട​ല പൊ​ടി​ച്ച​തും ഉ​പ്പും ചേ​ർ​ത്ത മി​ശ്രി​ത​വു​മാ​യി​രു​ന്നു. അ​ന്ന​ത്തെ ആ​ഹാ​ര​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ന്നും സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ത് രു​ചി​ച്ചു നോ​ക്കാ​ൻ ന​ൽ​കാ​റു​ണ്ട്.

കു ​ചി തു​ര​ങ്ക​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ഞ​ങ്ങ​ൾ നേ​രെ പോ​യ​ത് മെ​ക്കോ​ങ് ഡെ​ൽ​റ്റ​യി​ലേ​ക്കാ​ണ്. ക​ണ്ട​പ്പോ​ൾ ന​മ്മു​ടെ സ്വ​ന്തം കു​ട്ട​നാ​ടി​ന്റെ മ​റ്റൊ​രു പ​തി​പ്പ് പോ​ലെ​യാ​ണ് തോ​ന്നി​യ​ത്! വ​ഞ്ചി തു​ഴ​ഞ്ഞ് കാ​യ​ൽ ഭം​ഗി ആ​സ്വ​ദി​ച്ച് മ​നോ​ഹ​ര​വും വൃ​ത്തി​യു​ള്ള​തു​മാ​യ ര​ണ്ട് ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ഞ​ങ്ങ​ൾ യാ​ത്ര തി​രി​ച്ചു.

അ​വി​ടെ​യു​ള്ള ഒ​രു ഗ്രാ​മ​ത്തി​ൽ തേ​ങ്ങ കൊ​ണ്ടു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം കാ​ണാ​ൻ ക​ഴി​ഞ്ഞു. തേ​ങ്ങ പൊ​ളി​ക്കു​ന്ന​തും, ഉ​ട​യ്ക്കു​ന്ന​തും, വെ​ളി​ച്ചെ​ണ്ണ ആ​ട്ടു​ന്ന​തും, നാ​ളി​കേ​രം കൊ​ണ്ട് പ​ല​ത​രം മി​ഠാ​യി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മെ​ല്ലാം പു​ഞ്ചി​രി​യോ​ടെ അ​വ​ർ വി​വ​രി​ച്ചു ത​ന്നു. ന​മ്മ​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഇ​തൊ​ക്കെ ന​മു​ക്ക് പു​ത്ത​രി​യ​ല്ലെ​ന്നും പാ​വം വി​യ​റ്റ്നാ​മി​ക​ൾ​ക്ക് അ​റി​യി​ല്ല​ല്ലോ!

ടൂ​റി​സ്റ്റു​ക​ളോ​ട് വ​ള​രെ സ്നേ​ഹ​ത്തോ​ടും സൗ​ഹാ​ർ​ദ​ത്തോ​ടും കൂ​ടി​യാ​ണ് വി​യ​റ്റ്നാം ജ​ന​ത പെ​രു​മാ​റു​ന്ന​ത്. ആ ​ഗ്രാ​മീ​ണ​രു​ടെ സ്നേ​ഹ​വും കാ​യ​ൽ​ക്കാ​ഴ്ച​ക​ളും മ​ന​സ്സ് നി​റ​ക്കു​ന്ന അ​നു​ഭ​വം ത​ന്നെ​യാ​ണ്. ഹോ​ചി​മി​ൻ സി​റ്റി​യു​ടെ റോ​ഡും പ​രി​സ​ര​വു​മെ​ല്ലാം വലിയ തി​ര​ക്കു​ള്ള​താ​ണെ​ങ്കി​ലും വൃ​ത്തി​യോടെയും ശൂചീകരിച്ചും പരിപാലിക്കുന്നുണ്ട്. വി​യ​റ്റ്നാ​മി​ക​ൾ കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്, പ​ച്ച സി​ഗ്‌​ന​ൽ ക​ത്തു​മ്പോ​ൾ കൂ​ട്ട​ത്തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് കാ​ണാ​ൻ ത​ന്നെ കൗ​തു​ക​മാ​ണ്, ന​ല്ല അ​ധ്വാ​ന​ശീ​ല​രാ​ണ് വി​യ​റ്റ്നാ​മി​ക​ൾ, എ​ൺ​പ​തു ക​ഴി​ഞ്ഞ അ​മ്മൂ​മ​മാ​രെ വ​രെ റോ​ഡ​രി​കി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത് കാണാം.

അ​ടു​ത്ത ദി​വ​സം ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് കൊ​ട്ടാ​രം (റീ ​യൂ​ണി​ഫി​ക്കേ​ഷ​ൻ പാ​ല​സ്) കാ​ണാ​നാ​ണ് യാത്ര തി​രി​ച്ച​ത്. താ​ഴെ അ​ണ്ട​ർ ഗ്രൗ​ണ്ട് ബ​ങ്ക​റും ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ലാ​യി പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സ്‌ റൂം,​ കോ​ൺ​ഫ്ര​ൻ​സ് ഹാ​ൾ, കാ​ബി​ന​റ്റ് റൂം, ​വാർ റൂം, ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ, തീ​യ​റ്റ​ർ എ​ല്ലാം സ​ന്ദ​ർ​ശി​ച്ച് മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ എ​ത്തി. അ​വി​ടെ ടെ​റ​സ്സി​ൽ ഹെ​ലി പാ​ഡും ഒ​രു ഹെ​ലി കോ​പ്റ്റ​റും പാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. ടെ​റ​സി​ൽ നി​ന്ന് പു​റ​ത്തേ​ക്ക്‌ നോ​ക്കി, പെ​ട്ടെ​ന്ന് ചു​റ്റു​മു​ള്ള വാ​യു​വി​ന് യു​ദ്ധ​ത്തി​ന്റെ ക​ന​ൽ ചൂ​ടേ​ൽ​ക്കു​ന്നു, വ​ർ​ഷ​ങ്ങ​ൾ പി​ന്നോ​ട്ട് മ​റി​ഞ്ഞ്, ക​ല​ണ്ട​ർ താ​ളു​ക​ൾ വാ​യു​വി​ൽ ഉ​ല​ഞ്ഞ് 1975 ഏ​പ്രി​ൽ 30 എ​ന്ന ച​രി​ത്ര ദി​ന​ത്തി​ൽ വ​ന്ന് നി​ല​ച്ചു...

ദൂ​രെ ആ​കാ​ശം പു​ക​പ​ട​ല​ങ്ങ​ളാ​ൽ മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്നു, പെ​ട്ടെ​ന്നാ​ണ് വി​യ​റ്റ്നാ​മി​ന്റെ സ്വ​പ്ന​ങ്ങ​ളെ​യും പേ​റി ആ ​കാ​ഴ്ച മു​ന്നി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​ത്, ച​രി​ത്ര​ത്തി​ന്റെ ഗ​തി​മാ​റ്റി​യ, സോ​വി​യ​റ്റ് നി​ർ​മി​ത 843 ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ T 54B യു​ദ്ധ ടാ​ങ്ക് ഒ​രു വ​ന്യ​മൃ​ഗ​ത്തെ​പ്പോ​ലെ ഗ​ർ​ജി​ച്ചു കൊ​ണ്ട് കൊ​ട്ടാ​ര​ത്തി​ന്റെ ഇ​രു​മ്പു ക​വാ​ട​ത്തി​ലേ​ക്ക് പാ​ഞ്ഞെ​ടു​ത്തു. ഒ​രു വ​ലി​യ ഭൂ​ക​മ്പം പോ​ലെ, ത​ങ്ങ​ളെ ഇ​ത്ര​യും കാ​ലം ത​ള​ച്ചി​ട്ട അ​ടി​മ​ത്ത​ത്തി​ന്റെ പ്ര​തീ​ക​മാ​യ ആ ​ഇ​രു​മ്പു ഗേ​റ്റ് ടാ​ങ്കി​ന്റെ ക​രു​ത്തി​നു മു​ന്നി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​ണ്, ടാ​ങ്കി​നു മു​ക​ളി​ലും വ​ശ​ങ്ങ​ളി​ലു​മാ​യി വി​യ​റ്റ്നാ​മി​ന്റെ ധീ​ര​രാ​യ പ​ട​യാ​ളി​ക​ൾ, അ​വ​രു​ടെ മു​ഖ​ത്ത് ത​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്നി​ല്ല, പ​ക​രം പ​തി​റ്റാ​ണ്ടു​ക​ളു​ടെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്വ​ന്ത​മാ​ക്കി​യ സ്വ​ത​ന്ത്ര​ത്തി​ന്റെ തി​ള​ക്ക​മു​ണ്ടാ​യി​രു​ന്നു, ആ ​ടാ​ങ്കി​ന്റെ ഓ​രോ ച​ക്ര​ങ്ങ​ൾ​ക്കും വി​യ​റ്റ്നാം മ​ണ്ണി​ലെ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ക​ഥ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു...

കൂ​ട്ട​ത്തി​ലൂ​ള്ള ആ​റ​ടി പൊ​ക്ക​കാ​ര​നാ​യ ഷി​ബു​വി​ന്റെ ബ​ലി​ഷ്ട​മാ​യ ക​ര​ങ്ങ​ൾ ചു​മ​ലി​ൽ പ​തി​ച്ച​പ്പോ​ഴാ​ണ് ഞാ​ൻ ചി​ന്ത​യി​ൽ നി​ന്നു​ണ​ർ​ന്ന​ത്‌. തി​ര​ക്കേ​റി​യ ഹോ ​ചി മി​ൻ ന​ഗ​ര​ത്തോ​ട് വി​ട​പ​റ​ഞ്ഞ് ഞ​ങ്ങ​ൾ വി​യ​റ്റ്നാ​മി​ന്റെ ത​ല​സ്ഥാ​ന​മാ​യ ഹാ​നോ​യി​ലെ​ക്ക് വി​മാ​നം ക​യ​റി. പ​ക​ലി​നേ​ക്കാ​ൾ രാ​ത്രി സ​ജീ​വ​മാ​കു​ന്ന ഒ​രു പ​ഴ​യ തെ​രു​വി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ താ​മ​സം. രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ​ക്കും പ്ര​കൃ​തി​ഭം​ഗി​ക്കും പേ​രു​കേ​ട്ട ഹാ​നോ​യ് ക​ന​ത്ത മ​ഴ​യോ​ടെ​യാ​ണ് ഞ​ങ്ങ​ളെ വ​ര​വേ​റ്റ​ത്. ഹോ ​ചി മി​നി​ൽ നി​ന്ന് ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന വി​യ​റ്റ്നാ​മീ​സ് ത​ന​ത് വി​ഭ​വ​ങ്ങ​ളാ​യ 'ഫോ ​അ​യാം' (Pho Ga), 'ബ​ൺ മീ' (Banh Mi), ​സാ​ൾ​ട്ട് കോ​ഫി, എ​ഗ്ഗ് കോ​ഫി എ​ന്നി​വ ഞ​ങ്ങ​ൾ ഇ​വി​ടെ​നി​ന്നാ​ണ് രു​ചി​ച്ച​റി​ഞ്ഞ​ത്.

അടുത്തദിവസം, ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ ഹാ ​ലോ​ങ് ബേ (Ha Long Bay) ​കാ​ണാ​നാ​യി ഞ​ങ്ങ​ൾ പു​റ​പ്പെ​ട്ടു. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ബ​സ്സി​ലും സ്പീ​ഡ് ബോ​ട്ടി​ലു​മാ​യി യാ​ത്ര ചെ​യ്ത്,വ​ട​ക്കു​കി​ഴ​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ ​മ​ര​ത​ക ജ​ലാ​ശ​യ​ത്തി​നും ചു​ണ്ണാ​മ്പു​ക​ല്ല് മ​ല​ക​ൾ​ക്കും അ​രി​കി​ൽ ഞ​ങ്ങ​ളെ​ത്തി. അ​വി​ടെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലു​തും പ്ര​ശ​സ്ത​വു​മാ​യ 'സ​ർ​പ്രൈ​സ് ഗു​ഹ' (Surprise Cave) ആ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പേ​ര് പോ​ലെ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പ​തി​നാ​യി​ര​ത്തി​ല​ധി​കം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ്ണ​മു​ള്ള, പ​ല അ​റ​ക​ളു​ള്ള ആ ​ഗു​ഹ. ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​കം ന​ട​ന്ന് ഞ​ങ്ങ​ൾ ക​ണ്ട് തീ​ർ​ത്ത ​കാ​ഴ്ച​ക​ൾ കാ​മ​റ​ക്ക​ണ്ണു​ക​ൾ​ക്ക് ഒ​പ്പി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര അ​വ​ർ​ണ്ണ​നീ​യ​മാ​ണ്. അ​ത് ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് ക​ണ്ട് ആ​സ്വ​ദി​ക്കേ​ണ്ട ഒ​ന്നാ​ണ്.

ഹാ​നോ​യി​യി​ലെ വി​യ​റ്റ്നാം രാ​ഷ്ട്ര​പി​താ​വി​ന്റെ ഭൗ​തി​ക​ശ​രീ​രം എം​ബാം ചെ​യ്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഹോ ​ചി മി​ൻ മൗ​സോ​ളി​യം കോം​പ്ല​ക്സും സ​മീ​പ​ത്തെ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ച​രി​ത്ര​സ്മ​ര​ണ​ക​ൾ പു​തു​ക്കി. തു​ട​ർ​ന്ന്, ഫ്ര​ഞ്ച് കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ ക്രൂ​ര​ത​ക​ൾ നി​റ​ഞ്ഞ 'മ​യ്സ​ൺ സെ​ൻ​ഡ്രേ​ലെ' (Maison Centrale) ജ​യി​ലി​ലേ​ക്ക്. അ​വി​ടെ​യു​ള്ള ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക​ൾ​ക്കി​ട​യി​ൽ വി​യ​റ്റ്നാം -​അ​മേ​രി​ക്ക​ൻ യു​ദ്ധ​കാ​ല​ത്ത് വെ​ടി​വെ​ച്ചി​ട​പ്പെ​ട്ട എ​യ​ർ​ക്രാ​ഫ്റ്റി​ലെ അ​മേ​രി​ക്ക​ൻ പൈ​ല​റ്റ് റോ​ബ​ർ​ട്ട് ജി. ​സെ​ർ​ട്ടൈ​ൻ 2023-ൽ ​ഈ ജ​യി​ൽ വീ​ണ്ടും സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ, അ​ദ്ദേ​ഹ​ത്തി​ന്റെ എ​യ​ർ​ക്രാ​ഫ്റ്റ് വെ​ടി​വെ​ച്ചി​ട്ട സ​മ​യ​ത്തു​ള്ള പ​ഴ​യ ഫോ​ട്ടോ​യി​ൽ വി​ര​ൽ ചൂ​ണ്ടി എ​ടു​ത്ത ചി​ത്രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

"യു​ദ്ധ​ത്തി​ൽ ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ്വ​ഹി​ച്ചു; എ​ന്നാ​ൽ എ​ന്നെ വെ​ടി​വെ​ച്ചി​ട്ട​പ്പോ​ൾ അ​വ​ർ എ​ന്നോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റു​ക​യും പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു" - അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ൾ അ​വി​ടെ കു​റി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. മ​ന​സ്സി​ൽ ത​ട്ടു​ന്ന വി​യ​റ്റ്നാം കാ​ഴ്ച​ക​ളു​ടെ ബാ​ക്കി​പ​ത്ര​ങ്ങ​ൾ അ​ടു​ത്ത യാ​ത്ര​ക്കാ​യി മാ​റ്റി​വെ​ച്ച് ഞ​ങ്ങ​ൾ തി​രി​ച്ചു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journeyvietnamhistorytourTrip
News Summary - A journey through the history of Vietnam
Next Story