Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണ ച​ട്ട​ക്കൂ​ട് ത​യാ​റാ​ക്കും: ക​ര​ട് നി​യ​മ​നി​ർ​മാണ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ അ​നു​മ​തി

text_fields
bookmark_border
കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണ ച​ട്ട​ക്കൂ​ട് ത​യാ​റാ​ക്കും: ക​ര​ട് നി​യ​മ​നി​ർ​മാണ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ അ​നു​മ​തി
cancel

ദോ​ഹ: കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം, ഡി​ജി​റ്റ​ൽ സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​യ​മ​നി​ർ​മ്മാ​ണ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്യാ​ബി​ന​റ്റ് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. സാ​മൂ​ഹി​ക വി​ക​സ​ന -കു​ടും​ബ മ​ന്ത്രാ​ല​യ​ത്തി​ന്റെ 2025-30 സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ നി​യ​മ​ത്തി​ന്റെ ക​ര​ട് ത​യാ​റാ​ക്കി​യ​ത്.

കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള​രാ​നു​ള്ള സ​മ​ഗ്ര നി​യ​മ​നി​ർ​മ്മാ​ണ ച​ട്ട​ക്കൂ​ട് നി​ർ​മി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​നാ​യി ക​ര​ട് നി​യ​മം 'അ​ൽ മീ​സാ​ൻ' ലീ​ഗ​ൽ പോ​ർ​ട്ട​ലി​ലും 'ഷാ​രെ​ക്' പ്ലാ​റ്റ്‌​ഫോ​മി​ലും 10 ദി​വ​സ​ത്തേ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ​ന്ന് നി​യ​മ​നി​ർ​മ്മാ​ണ അ​വ​ലോ​ക​ന​ത്തി​ന് വി​ധേ​യ​മാ​ക്കും.

കു​ട്ടി​ക​ളു​ടെ ഡി​ജി​റ്റ​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​യ​മ​ത്തി​നും കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഖ​ത്ത​റി​ലെ കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ഡി​ജി​റ്റ​ൽ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​മൂ​ഹി​ക വി​ക​സ​ന -കു​ടും​ബ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ബി​ന​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം തീ​രു​മാ​ന​ങ്ങ​ൾ നീ​തി​ന്യാ​യ മ​ന്ത്രി​യും ക്യാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഇ​ബ്രാ​ഹിം അ​ൽ മു​ഹ​ന്ന​ദി വി​ശ​ദീ​ക​രി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A comprehensive legislative framework will be prepared to protect the rights of children
Next Story