Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ സിമെസ്മാ...

ഖത്തറിലെ സിമെസ്മാ യൂത്ത് സെന്ററിൽ ബ്രസീൽ- അർജന്റീന ഫാൻഫൈറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ഖത്തറിലെ സിമെസ്മാ യൂത്ത് സെന്ററിൽ ബ്രസീൽ- അർജന്റീന ഫാൻഫൈറ്റ് സംഘടിപ്പിച്ചു
cancel
camera_alt

ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് വാരിയേഴ്സ് എഫ്.സി സംഘടിപ്പിച്ച ബ്രസീൽ- അർജന്റീന ഫാൻഫൈറ്റ് മത്സരത്തിൽ പങ്കെടുത്ത ടീമുകൾ

ദോഹ: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് വാരിയേഴ്സ് എഫ്.സി ബ്രസീൽ- അർജന്റീന ഫാൻഫൈറ്റ് മത്സരം സംഘടിപ്പിച്ചു. ഖത്തറിലെ സിമെസ്മാ യൂത്ത് സെന്ററിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്രസീൽ അർജന്റീനയെ തകർത്തു. ലോകകപ്പ് ഖത്തർ ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മലയാളി ഫുട്ബാൾ താരം തഹ്‌സിൻ മുഹമ്മദ് ജംഷിദിനും ഖത്തർ ദേശീയ ടീമിനും ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചായിരുന്നു മത്സരം തുടങ്ങിയത്.

പ്രമുഖ താരം അനീഷ് അഹമ്മദ് നിയന്ത്രിച്ച വാശിയേറിയ പോരാട്ടത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ടുഗോൾ വീതം നേടിയിരുന്നു. ഇരു പകുതികളിലുമായി ഹാട്രിക്ക് അടക്കം നാല് ഗോളുകൾ നേടിയ മിദ്‌ലാജിന്റെയും ബാറിന് കീഴിൽ ഫൈസൽ നടത്തിയ എണ്ണം പറഞ്ഞ കിടിലൻ സേവുകളുമായിരുന്നു ബ്രസീലിന്റെ രക്ഷയായത്. നാല് ഗോളുകൾ നേടിയ മിദ്‌ലാജ് കളിയിലെ കേമനായി. വിജയികൾക്ക് മുൻ ജില്ലാ താരങ്ങളായ പി.എം. മുഷ്താക്ക്, എം.കെ. മുഷ്താക്ക്, റഫീഖ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - A Brazil-Argentina fan fight was organized at the Simaisma Youth Center in Qatar
Next Story