Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആകാശത്തൊരു പിറവി;...

ആകാശത്തൊരു പിറവി; അവളാണ് 'മിറാക്ക്​ൾ ഐഷ'

text_fields
bookmark_border
ആകാശത്തൊരു പിറവി; അവളാണ് മിറാക്ക്​ൾ ഐഷ
cancel
camera_alt

ഡോ. ഐഷ കാതിബ് വിമാനത്തിൽ കുഞ്ഞിനോടൊപ്പം 

ദോഹ: 35,000 അടി ഉയരത്തിൽ നൈൽ നദിക്ക്​ കുറുകെയുള്ള ആകാശയാത്രക്കിടയിൽ ജീവിതത്തിലേക്ക്​ കടന്നുവന്നവൾക്ക്​ നൽകിയ പേര്​ -മിറാക്ക്​ൾ ഐഷ. പേര്​ പോലെ തന്നെ അത്ഭുതകരമായിരുന്നു ജീവിതത്തിലേക്കുള്ള അവളുടെ വരവും. ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക്​ പറന്ന ഖത്തർ എയർവേസ്​ വിമാനത്തിൽ ആകാശയാത്രക്കു മധ്യേ പിറന്ന സുന്ദരിയുടെ കഥ, പരിചരണത്തിന്​ നേതൃത്വം നൽകിയ ടൊറന്‍റോ സർവകലാശാലയിലെ പ്രഫസറായ ഡോക്ടറുടെ കുറിപ്പിലൂടെയാണ്​ ലോകമറിയുന്നത്​.

ദോഹയിൽ നിന്നു ഉഗാണ്ട നഗരിയായ എന്‍റെബയിലേക്ക്​ ഡിസംബർ അഞ്ചിന്​ പുറപ്പെട്ട ഖത്തർ എയർവേസ്​ വിമാനത്തിലായിരുന്നു ആകാശലോകത്തെ പ്രസവം. ​നാട്ടിലേക്കുള്ള യാത്രക്കായി ദോഹയിൽ നിന്നും വിമാനത്തിൽ കയറിയ ഡോ. ഐഷ കാതിബ്​ തന്നെ ആ 'മിറാക്ക്​ൾ' വിവരിക്കുന്നു. സൗദിയിൽ ഗാർഹിക തൊഴിലാളിയായ ജോലി ചെയ്യുന്ന ഉഗാണ്ട യുവതിയായിരുന്നു കുട്ടിയുടെ മാതാവ്. 35 ആഴ്ച ഗർഭിണിയായിരിക്കെ, നാട്ടിൽ സുഖപ്രസവത്തിനു വേണ്ടിയായിരുന്നു മാതാവ് ഉഗാണ്ടയിലേക്ക്​ യാത്ര ചെയ്തത്​.


സംഭവ കഥ​ ഡോ. ഐഷ കാതിബ്​ വിവരിക്കുന്നത്​ ഇങ്ങനെ -'യാത്രക്കാരിൽ ഡോക്ടർമാരായി ആരെങ്കിലും ഉണ്ടോ എന്ന ഇന്‍റർകോം വഴി കാബിൻ ക്രൂവിന്‍റെ ശബ്​ദംകേട്ടാണ്​ യാത്രയുടെ ആലസ്യത്തിൽ നിന്നും ഉണർന്നത്​. ശബ്​ദംകേട്ട ഭാഗത്തേക്ക്​ നോക്കുമ്പോൾ ചെറിയ ആൾകൂട്ടം. യാത്രക്കാരിൽ ആർക്കെങ്കിലും ഹൃദയാഘാതമോ മറ്റോ സംഭവിച്ചുവെന്നായിരുന്നു ആദ്യം കരുതിയത്​. ​ഉടൻ സ്ഥലത്തേക്ക്​ കുതിച്ചെത്തുമ്പോൾ വിമാനത്തിലെ സീറ്റിൽ പ്രസവവേദനയോടെ യുവതിയെയാണ്​ കാണുന്നത്​.

തല വിമാനത്തിന്‍റെ ഇടനാഴിയിലേക്കും കാലുകൾ ജനലിനടുത്തേക്കുമായി യുവതി കിടക്കുന്നു. അപ്പോഴേക്കും കുഞ്ഞ്​ പുറത്തേക്ക്​ വരുന്നുണ്ടായിരുന്നു. ഡോക്​ടേഴ്​സ്​ വിതൗട്​ ബോർഡേഴ്​സ്​ അംഗങ്ങളായ ശി​ശുരോഗ വിദഗ്​ധനും മറ്റൊരു നഴ്​സും സഹായത്തിനെത്തി. മിനിറ്റുകൾകൊണ്ട്​ വിമാനത്തിന്‍റെ ഒരു ഭാഗം ഞങ്ങൾ ലേബർ റൂമാക്കി മാറ്റി സുരക്ഷിത പ്രസവത്തിന്​ വഴിയൊരുക്കി. കരച്ചിലോടെ ജീവത്തിലേക്ക്​ വന്ന കുഞ്ഞു മാലാഖയെ ശി​ശുരോഗ വിദഗ്​ധനായ സഹയാത്രികൻ പരിശോധിച്ചു.

ആരോഗ്യമുള്ള കുഞ്ഞ്​. അമ്മയും സുരക്ഷിതം. ഏതാനും സമയം നീണ്ട പരിശോധനകൾക്കു ശേഷം ആകാംക്ഷയോടെ കാത്തിരുന്ന മറ്റു യാത്രക്കാരോടും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യവിവരങ്ങൾ പങ്കുവെച്ചു. മിനിറ്റുകളുടെ ടെൻഷൻ സന്തോഷങ്ങൾക്കും ആഘോഷത്തിനും വഴിവെച്ചു. കൈയടിച്ചും അഭിനന്ദിച്ചും എല്ലാവരും ആ സന്തോഷവാർത്ത സ്വാഗതം ചെയ്തു' -ഡോ. ഐഷ കാതിബ്​ വിശദീകരിക്കുന്നു.


ഈ കഥയുടെ ​ൈക്ലമാക്സായിരുന്നു കുട്ടിക്ക്​ പേരുവിളിയെന്ന്​ ഡോക്ടർ പറയുന്നു. ആകാശത്തെ അത്ഭുത​​മെന്ന നിലയിൽ മിറാക്ക്​ൾ എന്നും, ഡോക്ടറുടെ പേരും കൂട്ടിച്ചേർത്ത്​ കുഞ്ഞുമാലാഖയെ വിളിച്ചത്​ 'മിറാക്ക്​ൾ ഐഷ' എന്ന്​. കഴിഞ്ഞ ഡിസംബർ അഞ്ചിന്​ നടന്ന സംഭവം, ജോലിത്തിരക്കുകൾ കാരണം ലോകവു​മായി പങ്കുവെക്കാൻ വൈകിയെന്ന ക്ഷമാപണത്തോടെയാണ്​ ഇവർ ചിത്രങ്ങളും വിവരവും പങ്കുവെക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysflight‘Miracle Aisha’aisha khatib
News Summary - A birth in the sky; ‘Miracle Aisha’
Next Story