അൽ സദ്ദിന് വൻ തോൽവി
text_fieldsഖത്തർ സ്റ്റാർസ് ലീഗിൽ അൽ സദ്ദിനെതിരെ വിജയം ആഘോഷിക്കുന്ന അൽ ദുഹൈൽ താരങ്ങൾ
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദിന് വൻ തോൽവി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ദുഹൈലാണ് 5-1ന് ചാമ്പ്യൻ ക്ലബിനെ തകർത്തത്.
ദുഹൈലിന്റെ വേദിയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽതന്നെ ആതിഥേയർ നാല് ഗോളടിച്ച് മുന്നേറി. എഡ്മിൽസൺ ജൂനിയർ ഇരട്ട ഗോളും മൈകൽ ഒലുംഗ, ഹുമാം അഹ്മദ്, അൽ മുഈസ് അലി എന്നിവർ ഓരോ ഗോളും നേടി. ഹസൻ അൽ ഹൈദോസിന്റെ ബൂട്ടിൽ നിന്നായിരുന്നു സദ്ദിന്റെ ആശ്വാസ ഗോൾ പിറന്നത്. മറ്റൊരു മത്സരത്തിൽ ഉം സലാൽ അൽ ഷഹാനിയയെ 4-2ന് തോൽപിച്ചു.
അൽ ഷമാൽ എസ്.സി അൽ ഖോർ എസ്.സിയെ 2-1നും വീഴ്ത്തി. പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള അൽ സദ്ദിന് തുടർച്ചയായ രണ്ടാം തോൽവിയാണിത്. തുടർ തോൽവികൾ കോച്ച് ഫെലിക്സ് സാഞ്ചസിനെതിരായ ആരാധക രോഷത്തിനും വഴിവെച്ചു. അതേസമയം, അഞ്ച് കളിയും ജയിച്ച് കുതിക്കുന്ന അൽ ദുഹൈൽ 15 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

