Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉമ്മു ബാബ് തീരത്ത്...

ഉമ്മു ബാബ് തീരത്ത് നിന്ന് 150 മീറ്റർ നീളമുള്ള ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വല നീക്കം ചെയ്തു

text_fields
bookmark_border
ഉമ്മു ബാബ് തീരത്ത് നിന്ന് 150 മീറ്റർ നീളമുള്ള ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വല നീക്കം ചെയ്തു
cancel

ദോഹ: പരിസ്ഥിതി മന്ത്രാലയം സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഉമ്മു ബാബ് തീരത്തിന് സമീപത്തെ കടലിൽ നിന്നും 150 മീറ്ററിലധികം നീളമുള്ള ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വല വിജയകരമായി നീക്കം ചെയ്തു. പതിവ് നിരീക്ഷണ പര്യവേഷണങ്ങൾക്കിടയിൽ, വലിച്ചുകെട്ടിയ വല കണ്ടെത്തുകയായിരുന്നു.

ഉപേക്ഷിക്കപ്പെട്ട മത്സ്യ ഉപകരണങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ കുറക്കാനും സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള തുടർശ്രമത്തിന്റെ ഭാഗമാണ് വല നീക്കം ചെയ്യലെന്ന് മന്ത്രാലയം അറിയിച്ചു. മത്സ്യങ്ങൾ, ആമകൾ, മറ്റു കടൽ ജീവികൾ എന്നിവയെ കുടുക്കിക്കൊല്ലാനും സമുദ്ര ആവാസവ്യവസ്ഥകൾക്ക് നാശമുണ്ടാക്കാനും വലകൾ കാരണമാകും.

ഉമ്മു ബാബ് തീരത്ത് നിന്ന് 150 മീറ്റർ നീളമുള്ള മത്സ്യബന്ധന വല നീക്കം ചെയ്തു; സമുദ്രസംരക്ഷണവുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - A 150-meter-long abandoned fishing net was removed from the shores of Umm Bab
Next Story