ഖത്തറിൽ 929 പുതിയ രോഗികൾ; 1012 പേർ സുഖംപ്രാപിച്ചു
text_fieldsദോഹ: ഖത്തറിൽ പുതുതായി 929 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി രോഗത് തിൽനിന്ന് മുക്തരായി. രാജ്യത്ത് ആകെ 1012 പേർക്ക് രോഗം േഭദമായി. നിലവിൽ ചികിത്സയിലുള്ളവർ 9265 ആണ്.
ആകെ 82289 പേരിൽ പരിശോധന നടത്തിയപ്പോൾ 10,287 പേരിലാണ് രോഗബാധ കണ്ടെത്തിയത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ പത്തുപേരാണ് മരിച്ചത്.
വിവിധ മേഖലകളിലെ പ്രവാസി തൊഴിലാളികളാണ് പുതുതായി രോഗം ബാധിച്ചവരിൽ കൂടുതലും. മുമ്പ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതാണ് കാരണം. ഇൻഡസ്ട്രിയൽ ഏരിയക്ക് പുറത്തുള്ളവരും രോഗം വന്നവരിൽ ഉൾെപ്പടും. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ വ്യാപകപരിശോധനയിലാണ് ഇവരിലെ രോഗബാധ കണ്ടെത്തിയത്. ഇവരെല്ലാം സമ്പർക്കവിലക്കിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
