Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ട്ടാം ഖ​ത്ത​ർ...

എ​ട്ടാം ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന ലോ​ഗോ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
8th Qatar Malayalee Conference
cancel
camera_alt

എ​ട്ടാ​മ​ത് ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​നം ലോ​ഗോ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​സ​ഫ്‌, ചെ​യ​ർ​മാ​ൻ ഷ​റ​ഫ്‌ പി. ​ഹ​മീ​ദ്‌, ഐ.​സി.​ബി.​എ​ഫ്‌ പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ, യൂ​നി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം കെ ​എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: ‘കാ​ത്തു​വെ​ക്കാം സൗ​ഹൃ​ദ തീ​രം’ പ്ര​മേ​യ​ത്തി​ൽ ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എ​ട്ടാം ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്റെ ലോ​ഗോ പു​റ​ത്തി​റ​ക്കി. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​സ​ഫ്‌, ചെ​യ​ർ​മാ​ൻ ഷ​റ​ഫ്‌ പി. ​ഹ​മീ​ദ്‌, ഐ.​സി.​ബി.​എ​ഫ്‌ പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ, യൂ​നി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം കെ ​എ​ന്നി​വ​ർ ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സ​മ്മേ​ള​ന പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്‌ ലോ​ഗോ.ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചെ​യ​ർ​മാ​ൻ ഷ​റ​ഫ്‌ പി. ​ഹ​മീ​ദ്‌ അ​റി​യി​ച്ചു.

എ​ട്ടാം മ​ല​യാ​ളി സ​മ്മേ​ള​ന​വം മാ​ന​വി​ക​മൂ​ല്യ​ങ്ങ​ൾ​ക്ക്‌ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കു​മെ​ന്നാ​ണ്‌ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഷൗ​ക്ക​ത്ത​ലി ടി.​എ.​ജെ, കെ.​എം.​സി.​സി ട്ര​ഷ​റ​ർ പി.​എ​സ്‌.​എം ഹു​സൈ​ൻ, പ​ബ്ലി​സി​റ്റി വി​ങ് ചെ​യ​ർ​മാ​ൻ സി​യാ​ദ്‌ കോ​ട്ട​യം, സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്‌, ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി, സ​റീ​ന അ​ഹ​ദ്‌, മി​നി സി​ബി, നൂ​ർ​ജ​ഹാ​ൻ ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഖ​ലീ​ൽ എ.​പി, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ആ​ഷി​ഖ്‌ അ​ഹ്‌​മ​ദ്‌, ഷാ​ജി ഫ്രാ​ൻ​സി​സ്‌, ത​ൻ​സീം കു​റ്റ്യാ​ടി, അ​ബ്ദു​ൽ അ​സീ​സ്‌ എ​ട​ച്ചേ​രി, സാം ​വി​ള​നി​ലം, മു​ബാ​റ​ക്‌ അ​ബ്ദു​ൽ അ​ഹ​ദ്‌, ഡോ. ​സാ​ബു കെ.​സി, സി​റാ​ജു​ദ്ദീ​ൻ റാ​വു​ത്ത​ർ, വ​ർ​ക്കി ബോ​ബ​ൻ, നൗ​ഷാ​ദ്‌ ടി.​കെ, സി​ദ്ദീ​ഖ്‌ സി.​ടി, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ​ലി വി.​പി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ സ്വാ​ഗ​ത​വും അ​ലി ചാ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo Released8th Qatar Malayalee Conference
News Summary - 8th Qatar Malayalee Conference Logo Released
Next Story