Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​ഡാ​നി​ൽ​നി​ന്ന് 79...

സു​ഡാ​നി​ൽ​നി​ന്ന് 79 പേ​രെ​ക്കൂ​ടി ഒ​ഴി​പ്പി​ച്ചു

text_fields
bookmark_border
sudan
cancel
camera_alt

സു​ഡാ​നി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ച ഖ​ത്ത​ർ റ​സി​ഡ​ന്റു​മാ​ർ ദോ​ഹ​യി​ലെ​ത്തി​യ​പ്പോ​ൾ

ദോ​ഹ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ വ​ല​യു​ന്ന സു​ഡാ​നി​ൽ​നി​ന്ന് 79 പേ​രെ​ക്കൂ​ടി ര​ക്ഷ​പ്പെ​ടു​ത്തി ഖ​ത്ത​ർ. ഖ​ത്ത​ർ റ​സി​ഡ​ന്റു​മാ​രാ​യ സു​ഡാ​നി​ക​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച അ​മി​രി വ്യോ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ർ​ട് ഓ​ഫ് സു​ഡാ​നി​ൽ​നി​ന്ന് ദോ​ഹ​യി​ലെ​ത്തി​ച്ച​ത്. യു​ദ്ധ​ക്കെ​ടു​തി നേ​രി​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളും ഖ​ത്ത​ർ എ​ത്തി​ച്ചു.

ഖ​ത്ത​റി​ന്റെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ പോ​ർ​ട് ഓ​ഫ് സു​ഡാ​നി​ലെ​ത്തി​ച്ച​പ്പോ​ൾ

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​രു​ന്ന്, ഫീ​ൽ​ഡ് ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ 20 ട​ൺ വ​സ്തു​ക്ക​ളു​മാ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ വി​മാ​നം സു​ഡാ​നി​​ൽ ഇ​റ​ങ്ങി​യ​ത്. മ​ട​ക്ക​യാ​ത്ര​യി​ൽ ഖ​ത്ത​റി​ലെ താ​മ​സ​ക്കാ​രാ​യ 79 സു​ഡാ​ൻ പൗ​ര​ന്മാ​രെ​യും രാ​ജ്യം വി​ടാ​ൻ സ​ഹാ​യി​ച്ചു.

ഇ​തോ​ടെ, ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ഖ​ത്ത​റി​ന്റെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി 308 പേ​രെ ദോ​ഹ​യി​ൽ എ​ത്തി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 168 പേ​രെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 61 പേ​രെ​യു​മാ​ണ് ഖ​ത്ത​ർ സു​ര​ക്ഷി​ത​മാ​യി രാ​ജ്യം​വി​ടാ​ൻ സ​ഹാ​യി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സു​ഡാ​നി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളു​ടെ ശ്ര​മം തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanEvacuations
News Summary - 79 more evacuated from Sudan
Next Story