സ്വാതന്ത്യത്തിെൻറ 75ാം വാർഷികം, 75 മരം നടും
text_fieldsഖത്തറിലെ വിവിധ ഇടങ്ങളിൽ 75 മരങ്ങൾ നടുന്ന ഇന്ത്യൻ കൾചറൽ സെൻറർ പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യൻ സ്വാതന്ത്യത്തിെൻറ 75ാം വാർഷികം പ്രമാണിച്ച് ഖത്തറിലെ വിവിധ ഇടങ്ങളിൽ 75 മരങ്ങൾ നടാൻ ഇന്ത്യൻ കൾചറൽ സെൻറർ തീരുമാനിച്ചു. ഇതിനകം ഐ.സി.സി അങ്കണത്തിലും വിവിധ ഇന്ത്യൻ സ്കൂളുകളിലുമായി 25 മരങ്ങൾ നട്ടു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, പബ്ലിക് പാർക്സ് ഡിപ്പാർട്മെൻറ് എന്നിവരുമായി സഹകരിച്ച് മഅ്മൂറ പാർക്കിൽ ഇന്ത്യൻ കൾചറൽ സെൻറർ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. കോൺസുലാർ ആൻഡ് കമ്യൂണിറ്റി അഫയേഴ്സ് വിഭാഗം ഫസ്റ്റ് സെക്രട്ടറി എസ്. സേവ്യർ ധനരാജ്, പബ്ലിക് പാർക്സ് ഡിപ്പാർട്മെൻറ് അസി. ഡയറക്ടർ മുഹമ്മദ് ഇബ്റാഹിം അൽ സാദ തുടങ്ങിയവർ പങ്കെടുത്തു.
ഖത്തറിൽ ഒരു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും പരിപാലിപ്പിക്കാനും കഠിനപ്രയത്നം നടത്തുന്ന പബ്ലിക് പാർക്സ് ഡിപ്പാർട്മെൻറിനെ പ്രശംസിക്കുകയാണെന്ന് അംബാസഡർ പറഞ്ഞു.
ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, സുബ്രഹ്മണ്യ ഹെബഗലു, കൃഷ്ണ കുമാർ ജി.എസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനിഷ് ജോർജ് മാത്യു, അഫ്സൽ അബ്ദുൽ മജീദ്, സജീവ് സത്യശീലൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

