687 കാറുകൾ മുനിസിപ്പാലിറ്റി ലേലംചെയ്യുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി കണ്ടുകെട്ടി മിന അബ്ദുല്ല ഗാരേജിലുള്ള 687 കാറുകൾ ലേലം ചെയ്തുവിൽക്കുന്നു. ഗതാഗത വകുപ്പ് വിവിധ കുറ്റകൃത്യങ്ങൾക്ക് പിടികൂടുകയും പിഴയടച്ച് തിരിച്ചുകൊണ്ടുപോവാതിരിക്കുകയും ചെയ്ത വാഹനങ്ങളാണ് ലേലംചെയ്യുന്നത്. വാഹനങ്ങളുടെ ഗുണനിലവാരവും അവസ്ഥയും അനുസരിച്ച് മൂന്നു വിഭാഗമാക്കിയിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ 240 വാഹനങ്ങളും രണ്ടാമത്തേതിൽ 227 വാഹനങ്ങളും മൂന്നാമത്തേതിൽ ലൈസൻസ് പ്ലേറ്റുള്ള 220 വാഹനങ്ങളും ഉൾപ്പെടുന്നു.
ബുധനാഴ്ച ഉച്ചക്ക് 12നുശേഷം മിന അബ്ദുല്ലയിലെ മുനിസിപ്പാലിറ്റിയുടെ ഗാരേജിൽ കാറുകൾ ആവശ്യക്കാർക്ക് നേരിട്ടെത്തി പരിശോധിക്കാൻ അവസരമുണ്ട്.
ലേല നടപടികൾക്കു മുമ്പ് സ്വന്തം വാഹനങ്ങൾ പിഴയടച്ച് നിയമവിധേയമായി കൊണ്ടുപോകാൻ അവസരമുണ്ടാവും.

