You are here

വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസിക്ക് 2.90 ലക്ഷം റിയാൽ നഷ്​ടപരിഹാരം

  • കൾചറൽ ഫോറത്തിെൻറ ഇടപെടൽ തുണച്ചു

11:43 AM
18/01/2020
ഖ​ത്ത​ർ ക​ൾ​ച​റ​ൽ ഫോ​റം ഓ​ഫി​സ് സന്ദർശിച്ച പ്ര​ഭാ​ക​ര​ന് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റു​ന്നു
ദോ​ഹ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ജീ​വി​തം അ​വ​സാ​നി​ച്ചു​പോ​കു​മോ എ​ന്ന് ഭ​യ​പ്പെ​ട്ട പ്ര​വാ​സി​ക്ക് സ്നേ​ഹ​വും ക​രു​ത​ലും പ​രി​ച​ര​ണ​വു​മൊ​രു​ക്കി പു​തു​ജീ​വി​തം സ​മ്മാ​നി​ച്ച​തി​െൻറ നി​ർ​വൃ​തി​യി​ലാ​ണ് ഖ​ത്ത​ർ ക​ൾ​ച​റ​ൽ ഫോ​റം. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് ഖ​ത്ത​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി പ്ര​ഭാ​ക​ര​നെ​യാ​ണ് ക​രു​ണ​യു​ടെ ക​ര​വ​ല​യം തീ​ർ​ത്ത് ക​ൾ​ച​റ​ൽ ഫോ​റം പ​രി​ച​രി​ച്ച​ത്. മാ​ത്ര​മ​ല്ല, നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി ന​ഷ്​​ട​പ​രി​ഹാ​ര​വും നേ​ടി​ക്കൊ​ടു​ത്താ​ണ് പ്ര​ഭാ​ക​ര​നെ ക​ൾ​ച​റ​ൽ ഫോ​റം  പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​ക്കു​ന്ന​ത്. 
ര​ണ്ടു​വ​ര്‍ഷം മു​മ്പാ​ണ് ദോ​ഹ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​ട്ടാ​മ്പി സ്വ​ദേ​ശി പ്ര​ഭാ​ക​ര​ന് ന​ട്ടെ​ല്ലി​ന് സാ​ര​മാ​യ ക്ഷ​ത​മേ​ല്‍ക്കു​ന്ന​ത്. എ​തി​രെ അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​റി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ പ്ര​ഭാ​ക​ര​ന്‍ ഓ​ടി​ച്ച ട്രെ​യി​ല​ർ മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. 
അ​ത്യാ​സ​ന്ന​നി​ല​യി​ല്‍ ദോ​ഹ ഹ​മ​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പ്ര​ഭാ​ക​ര​​െൻറ ചി​കി​ത്സ ഉ​ള്‍പ്പെ​ടെ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത് ഖ​ത്ത​റി​ലെ ക​ൾ​ച​റ​ല്‍ ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​ണ്.
ഒ​പ്പം പ്ര​ഭാ​ക​ര​ന്‍ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​നാ​ണെ​ന്നും ബോ​ധ്യ​പ്പെ​ട്ട​തോ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ ഒ​രു​ക്ക​വും ആ​രം​ഭി​ച്ചു. ര​ണ്ടു വ​ര്‍ഷ​ത്തോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​ല്‍ ത​മീം  ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി പ്ര​ഭാ​ക​ര​ന് ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക അ​നു​വ​ദി​ക്കു​ക​യും മു​ഴു​വ​ന്‍ തു​ക​യും കൈ​മാ​റു​ക​യും  ചെ​യ്തു. 2.90 ല​ക്ഷം റി​യാ​ലാ​ണ് (57 ല​ക്ഷം രൂ​പ) ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച​ത്. 
എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ന​ന്ദി​യു​ണ്ട്. ഖ​ത്ത​റി​ലെ ആ​രോ​ഗ്യ മ​ന്താ​ല​യ​ത്തോ​ടും ഹ​മ​ദ് ഹോ​സ്പി​റ്റ​ലി​നോ​ടും ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്. നാ​ട്ടി​ലെ​ത്തി​യും ചി​കി​ത്സ തു​ട​ര​ണം. ഒ​പ്പം വീ​ട് വെ​ക്കാ​നെ​ടു​ത്ത ലോ​ണ്‍ അ​ട​ച്ചു​തീ​ര്‍ക്ക​ണം. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന പ്ര​ഭാ​ക​ര​ന്‍ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് ന​ന്ദി പ​റ​ഞ്ഞു. 
ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ടം പ​റ്റു​ന്ന പ​ല​രും ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ, ഖ​ത്ത​ർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മി​ക​ച്ച ചി​കി​ത്സ​യാ​ണ് ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. മാ​ത്ര​മ​ല്ല, ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ക്കു​ന്ന ന​ഷ്​​ട​പ​രി​ഹാ​ര​വും നി​യ​മ​വ​ഴി​ക​ളി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ക​ൾ​ച​റ​ല്‍ ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മ​ജീ​ദ് അ​ലി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് കു​ഞ്ഞി താ​യ​ല​ക്ക​ണ്ടി എ​ന്നി​വ​ർ പ​റ​ഞ്ഞു. സ​ര്‍വം ന​ഷ്​​ട​മാ​യെ​ന്നു തോ​ന്നി​യ ഘ​ട്ട​ത്തി​ല്‍ പ്ര​ഭാ​ക​ര​നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​ക​യ​റ്റാ​നാ​യ​തി‍​െൻറ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് ക​ൾ​ച​റ​ല്‍ ഫോ​റം പ്ര​വ​ർ​ത്ത​ക​ര്‍ പ്ര​ഭാ​ക​ര​നെ നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന​ത്.   
ഖ​ത്ത​ർ ക​ൾ​ച​റ​ൽ ഫോ​റം ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച പ്ര​ഭാ​ക​ര​ന് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി, പാ​ല​ക്കാ​ട് ജി​ല്ല ക​ൾ​ച​റ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശ​രീ​ഫ് പാ​ഷ, രാ​ധാ​കൃ​ഷ്ണ​ൻ, ക​മ്യൂ​ണി​റ്റി സ​ർ​വി​സ് ഹോ​സ്പി​റ്റ​ൽ സ​ർ​വി​സ് ഹെ​ഡ് സൈ​നു​ദ്ദീ​ൻ നാ​ദാ​പു​രം, സി.​എ​ഫ് ലീ​ഗ​ൽ സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ റ​ഷീ​ദ് മ​മ്പാ​ട്, ക​മ്യൂ​ണി​റ്റി സ​ർ​വി​സ് വി​ങ്​ അം​ഗം സ​ലീം നി​ല​മ്പൂ​ർ, ഹാ​ഷിം ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 
Loading...
COMMENTS