You are here

ഖ​ത്ത​ര്‍ ഓ​പ​ണ്‍: ഡ​ബി​ള്‍സ് കി​രീ​ടം  രോ​ഹ​ന്‍ ബൊ​പ്പെ​ണ്ണ സ​ഖ്യ​ത്തി​ന്

11:50 AM
13/01/2020
ഡ​ബി​ള്‍സ് കി​രീ​ട​വു​മാ​യി ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പെ​ണ്ണ​യും ഹോ​ള​ണ്ടിെൻറ വെ​സ്​​ലി കൂ​ള്‍ഹോ​ഫും
ദോ​ഹ: കാ​യി​ക​പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യ ഖ​ത്ത​ര്‍ എ​ക്സോ​ണ്‍ മൊ​ബീ​ല്‍ ടെ​ന്നി​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ഡ​ബി​ള്‍സ് കി​രീ​ടം ഇ​ന്ത്യ​ന്‍ താ​രം രോ​ഹ​ന്‍ ബൊ​പ്പെ​ണ്ണ ഉ​ള്‍പ്പെ​ട്ട സ​ഖ്യം നേ​ടി. 
ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര ടെ​ന്നി​സ് ആ​ൻ​ഡ്​ സ്ക്വാ​ഷ് കോം​പ്ല​ക്സി​ലെ ഒ​ന്നാം കോ​ര്‍ട്ടി​ല്‍ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ബൊ​പ്പെ​ണ്ണ​യും ഹോ​ള​ണ്ടി​െൻറ വെ​സ്​​ലി കൂ​ള്‍ഹോ​ഫും ഉ​ള്‍പ്പെ​ട്ട സ​ഖ്യം ബ്രി​ട്ട​ണി​െൻറ ലൂ​ക്ക് ബാം​ബ്രി​ഡ്ജ് മെ​ക്സി​കോ​യു​ടെ സാ​ൻ​റി​യാ​ഗോ ഗോ​ണ്‍സാ​ലെ​സ് സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​രം മൂ​ന്ന് സെ​റ്റ് നീ​ണ്ടു. സ്കോ​ര്‍ 36, 62, 106. കി​രീ​ട​നേ​ട്ട​ത്തോ​ടെ 250 എ.​ടി.​പി പോ​യ​ൻ​റു​ക​ളും 76,870 യു.​എ​സ് ഡോ​ള​ര്‍ സ​മ്മാ​ന​ത്തു​ക​യും സ​ഖ്യം സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍ഷ​ത്തി​നി​ടെ ബൊ​പ്പെ​ണ്ണ സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കി​രീ​ട​മാ​ണി​ത്.
 
Loading...
COMMENTS