You are here

ചാ​ലി​യാ​ർ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു 

11:46 AM
13/01/2020
ദോ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ചാ​ലി​യാ​ർ ദി​നാ​ച​ര​ണം ഐ.​എ​സ്.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ഷ​റ​ഫ് പി. ​ഹ​മീ​ദ് ഉ​ദ്ഘ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ചാ​ലി​യാ​ർ സം​ര​ക്ഷ​ണ പോ​രാ​ളി കെ.​എ. റ​ഹ്മാ​ൻ ച​ര​മ ദി​നം ചാ​ലി​യാ​ർ ദി​ന​മാ​യി ആ​ച​രി​ച്ചു. മീ​ഡി​യ​വ​ൺ ഖ​ത്ത​ർ റി​പ്പോ​ർ​ട്ട​ർ സൈ​ഫു​ദ്ദീ​ൻ വാ​ഴ​ക്കാ​ട് കെ.​എ. റ​ഹ്​​മാ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 
ചാ​ലി​യാ​റി​ലേ​ക്ക്  വി​ഷം വ​മി​പ്പി​ക്കു​ന്ന ഫാ​ക്ട​റി മാ​ലി​ന്യം പു​റ​ന്ത​ള്ളി​യ​പ്പോ​ൾ മാ​വൂ​രി​ലെ ഗ്വാ​ളി​യോ​ർ റ​​യോ​ൺ​സ് ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടാ​ൻ കെ.​എ. റ​ഹ്​​മാ​ൻ എ​ന്ന പ്ര​കൃ​തി സ്നേ​ഹി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 
ചാ​ലി​യാ​ർ ദോ​ഹ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​റ​ത്തി​റ​ക്കി​യ പു​ഴ​യോ​രം മാ​ഗ​സി​ൻ ആ​ധാ​ര​മാ​ക്കി​യു​ള്ള ‘വീ​ണ്ടെ​ടു​പ്പി​നൊ​രു​ങ്ങി ചാ​ലി​യാ​ർ’ എ​ന്ന ച​ർ​ച്ച​യി​ൽ ദോ​ഹ​യി​ലെ പ​രി​സ്ഥി​തി-​ക​ലാ- സാ​ഹി​ത്യ-​സാം​സ്കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. 
ഐ.​എ​സ്.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ഷ​റ​ഫ് പി. ​ഹ​മീ​ദ് ഉ​ദ്ഘ​ട​നം ചെ​യ്തു. ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​ഴ​യോ​രം മാ​ഗ​സി​ൻ ലോ​ഞ്ചി​ങ് ജൂ​ട്ടാ​സ് പോ​ൾ (ഐ.​സി.​ബി.​എ​ഫ്) നി​ർ​വ​ഹി​ച്ചു. 
ചാ​ലി​യാ​ർ ദോ​ഹ ഡോ​ക്യു​മ​െൻറ​റി സ്വി​ച്ച്ഓ​ൺ ക​ർ​മം ഷ​റ​ഫ് പി. ​ഹ​മീ​ദ് നി​ർ​വ​ഹി​ച്ചു. 
എം.​ടി. നി​ല​മ്പൂ​ർ, ഇ​ല്യാ​സ് മാ​സ്​​റ്റ​ർ കോ​ഴി​ക്കോ​ട്, കോ​യ കോ​ട​ങ്ങാ​ട്, റ​ഹൂ​ഫ് കൊ​ണ്ടോ​ട്ടി, പ്ര​ദോ​ഷ്, മ​ധു എ​ഫ്.​സി.​സി,  അം​ബ​ര (ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്പോ​ർ​ട്സ് ഫെ​സ്​​റ്റ്​ സ്വാ​ഗ​ത​സം​ഘം വ​നി​ത പ്ര​തി​നി​ധി​ക​ളെ ചാ​ലി​യാ​ർ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് മു​നീ​റ ബ​ഷീ​ർ പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ൽ ചാ​ലി​യം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കേ​ശ​വ്ദാ​സ് നി​ല​മ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS