You are here

മ​ധ്യാ​ഹ്​​ന​വി​ശ്ര​മ​മി​ല്ലാ​തെ  വാ​​ടി​​ത്ത​​ള​​ർ​​ന്ന് ഇ​വ​ർ

11:15 AM
20/06/2019
ദോ​​ഹ: പു​റം​തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മ​ധ്യാ​ഹ്​​ന​വി​ശ്ര​മം അ​നു​വ​ദി​ക്കു​േ​മ്പാ​ഴും  കൊ​ടും​ചൂടി​ൽ വാ​ടി​ത്ത​ള​രു​ക​യാ​ണ്​ ഇ​വ​ർ. 
അ​​ന്ത​​രീ​​ക്ഷ താ​​പ​​നി​​ല കൂ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ൾ എ​​ങ്ങ​​നെ പ്ര​​തി​രോ​​ധി​​ക്ക​​ണ​​മെ​​ന്ന​​റി​​യാ​​തെ വി​​ഷ​​മി​​ക്കു​​ന്ന​​ത് പു​​റ​​ത്ത് ജോ​​ലി​​യെ​​ടു​​ക്കു​​ന്ന ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​രും കാ​​ർ ക്ലീ​​ന​​ർ​മാ​​രും പ​​ക​​ൽ​​സ​​മ​​യ​​ങ്ങ​​ളി​​ൽ ജോ​​ലി​​യു​​ള്ള പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​ൻ അ​​റ്റ​​ൻ​​ഡ​​ർ​​മാ​​രു​​മ​​ട​​ങ്ങു​​ന്ന​​വ​​രാ​ണ്. കാ​വ​ൽ  തൊ​ഴി​ൽ ചെ​യ്യു​ന്ന പ​ല സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഇ​തി​ൽ​പെ​ടു​ന്നു.  ഇ​വ​രി​ൽ പ​ല​ർ​ക്കും മ​ധ്യാ​ഹ്​​ന  വി​ശ്ര​മ​വേ​ള​യി​ൽ തൊ​ഴി​ൽ എ​ടു​ക്കേ​ണ്ട​താ​യി വ​രു​ന്നു.   
ആ​​ഗ​​സ്​​​റ്റ് 31 വ​​രെ മ​​ധ്യാ​​ഹ്ന സ​​മ​​യ​​ത്ത് 11.30 മു​​ത​​ൽ 3 മ​​ണി വ​​രെ പു​​റ​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന​​ത് വി​​ല​​ക്കി​​യു​​ള്ള  മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ ഉ​​ത്ത​​ര​​വ് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ​​ല​​ർ​​ക്കും വ​​ലി​​യൊ​​ര​​ള​​വി​​ൽ ആ​​ശ്വാ​​സ​​മാ​​ണ്. എ​ന്നാ​ൽ പ​​ക​​ൽ  സ​​മ​​യ​​ത്തെ പൊ​​ള്ളു​​ന്ന ചൂ​​ട് പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​കു​​ന്നി​​ല്ലെ​​ന്ന് പ​​ല​​രും വ്യ​​ക്ത​​മാ​​ക്കു​​ന്നു. 
ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ ക​​ട്ടി​​യേ​​റി​​യ വ​​സ്​​​ത്ര​​ങ്ങ​​ളു​​പ​​യോ​​ഗി​​ച്ച് ശ​​രീ​​രം പൂ​​ർ​​ണ​​മാ​​യും ആ​​വ​​ര​​ണം  ചെ​​യ്താ​​ലും അ​​തെ​​ല്ലാം മ​​റി​​ക​​ട​​ന്ന് ചൂ​​ട് ശ​​രീ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത് പ​​ല​​ർ​​ക്കും ക​​ടു​​ത്ത പ്ര​​യാ​​സം സൃ​​ഷ്​​​ടി​ക്കു​​ന്നു​​ണ്ട്. 
മ​​ന്ത്രാ​​ല​​യ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം രാ​​വി​​ലെ അ​​ഞ്ച് മ​​ണി​​ക്കൂ​​റി​​ലേ​​റെ തു​​റ​​സ്സാ​​യ സ്​​​ഥ​​ല​​ങ്ങ​​ളി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ ജോ​​ലി  ചെ​​യ്യി​​പ്പി​​ക്ക​​രു​​തെ​​ന്ന് ക​​ർ​​ശ​​ന​​മാ​​യി നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഗ​​സ്​​​റ്റ് 31 വ​​രെ​​യാ​​ണ് മ​​ന്ത്രാ​​ല​​യ ഉ​​ത്ത​​ര​​വ് നി​​ല​​നി​​ൽ​​ക്കു​ ക. ​ഈ ​സ​​മ​​യ​​ക്ര​​മം തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം പ​​തി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​​ശി​​ക്കു​​ന്നു. 
ക​​ന​​ത്ത ചൂ​​ടി​​ന് പു​​റ​​മേ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ ഹ്യൂ​​മി​​ഡി​​റ്റി (ആ​​ർ​​ദ്ര​​ത)​​യു​​ടെ അ​​ള​​വ് വ​​ർ​​ധി​​ക്കു​​ന്ന​​തും തൊ​​ഴി​​ലാ​​ളി​​ക​ൾ​​ക്ക് പ്ര​​യാ​​സം സൃ​​ഷ്​​​ടി​​ക്കും. 
മോ​​ട്ടോ​​ർ ബൈ​​ക്കു​​ക​​ളി​​ൽ സാ​​ധ​​ന​​ങ്ങ​​ളു​​മാ​​യി പാ​​യു​​ന്ന പല ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​ർക്കും  മ​ധ്യാ​ഹ്​​ന വി​ശ്ര​മ​വേ​ള​യി​ൽ തൊ​ഴി​ൽ എ​ടു​ക്കേ​ണ്ട​താ​യി വ​രു​ന്നു. മി​​ക​​ച്ച സൗ​​ക​​ര്യ​​മേ​​ർ​​പ്പെ​​ടു​​ത്തി​​ക്കൊ​​ടു​​ക്കു​​ന്ന​തി​​ന് തൊ​​ഴി​​ൽ​​ദാ​​താ​​ക്ക​​ളും ശ്ര​​ദ്ധ ചെ​​ലു​​ത്തേ​​ണ്ട​​തുണ്ട്. 
മോ​​ട്ടോ​​ർ ബൈ​​ക്കു​​ക​​ൾ​​ക്ക് പ​​ക​​രം ഡെ​​ലി​​വ​​റി വാ​ഹ​​ന​​മാ​​യി ചെ​​റി​​യ കാ​​റു​​ക​​ൾ ന​​ൽ​​കു​​ന്ന​​ത് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഏ​​റെ പ്ര​​യോ​​ജ​​ന​​പ്പെ​​ടും. 
ഏ​​ത് കാ​​ലാ​​വ​​സ്​​​ഥ​​യി​​ലും  ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന​​തും ക​​ടു​​ത്ത ചൂ​​ടി​​ലും ചൂ​​ടേ​​ൽ​​ക്കാ​​തെ തൊ​​ഴി​​ലി​​ലേ​​ർ​​പ്പെ​​ടു​​ന്ന​​തി​​നും ഇ​​തു​​പ​​ക​​രി​​ക്കും. ഡെ​​ലി​വ​​റി മേ​​ഖ​​ല​​യി​​ലെ അ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​ക്കു​​ന്ന​​തി​​നു​​ള്ള സു​​ര​​ക്ഷി​​ത​​മാ​​യ മാ​​ർ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നും ഇ​​ത് ത​​ന്നെ​​യാ​​യി​രി​​ക്കും. 
ചൂ​​ടി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​നു​​ള്ള പൂ​​ർ​​ണ​​മാ​​യും മൂ​​ടു​​ന്ന രീ​​തി​​യി​​ലു​​ള്ള വ​​സ്​​​ത്ര​​ങ്ങ​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കി​​ട​​യി​​ൽ വി​​ത​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും ശ​​ക്ത​​മാ​​യ ചൂ​​ട് താ​​ങ്ങാ​​നാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. 
ചി​​ല മേ​​ഖ​​ല​​യി​​ലെ തൊ​ഴി​​ലാ​​ളി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കൂ​​ളിം​​ഗ് ഹെ​​ൽ​​മ​​റ്റു​​ക​​ൾ ഈ ​​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്ക​​ണ​​മെ​​ന്ന് നി​​ര​​വ​​ധി  തൊ​​ഴി​​ലാ​​ളി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്. 
Loading...
COMMENTS